മുതിർന്ന തെലുങ്ക് നടൻ സത്യനാരായണ (കൈകാല സത്യനാരായണ – 87) വിടവാങ്ങി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ആറ് പതിറ്റാണ്ടിലേറെ തെലുങ്ക് സിനിമയിലെ നിറസാന്നിദ്ധ്യമായിരുന്ന മുതിർന്ന നടൻ കെ. സത്യനാരായണ (കൈകാല സത്യനാരായണ-87) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. നായകനായും വില്ലനായും 800 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്കൊപ്പം സാമൂഹിക നാടകങ്ങളിലും അഭിനയിച്ചു. 1996 ൽ ആന്ധ്രാപ്രദേശിലെ മസൂലിപട്ടണം മണ്ഡലത്തിൽ നിന്ന് തെലുഗുദേശം പാർട്ടിയുടെ എംപിയായി. 1935-ൽ കൃഷ്ണ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്.

എൻ.ടി. രാമറാവുവിന്റെ ഡ്യൂപ്പായിട്ടാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 1959-ൽ പുറത്തിറങ്ങിയ ചങ്കയ്യയുടെ ‘സിപ്പൈ കൂത്തുരു’ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്ന് നാഗേശ്വര റാവു, കൃഷ്ണ, ശോഭൻ ബാബു, ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു തുടങ്ങിയ വിവിധ തലമുറകളിലെ അഭിനേതാക്കൾക്കൊപ്പം പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. 2009 ൽ പുറത്തിറങ്ങിയ ‘അരുന്ധതി’ ആണ് അവസാന ചിത്രം. രാമഫിലിംസിന്റെ ബാനറിൽ കൊടമ സിംഹം, ബംഗാരു കുടുംബം, മുദ്ദുലുമുഗുഡു എന്നീ സിനിമകളും നിർമ്മിച്ചു. 2017 ൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, ആന്ധ്രാപ്രദേശ് സർക്കാരിന്റെ നന്ദി ഫിലിം അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ഹൈദരാബാദിലെ ഫിലിംനഗറിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച സംസ്കരിക്കും. സത്യനാരായണയുടെ നിര്യാണത്തിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, അഭിനേതാക്കളായ ചിരഞ്ജീവി, നാഗാർജുന, മഹേഷ് ബാബു, ജൂനിയർ എൻടിആർ തുടങ്ങിയവർ അനുശോചിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...