വെച്ചൂച്ചിറയിലെ തെരുവുനായകളെ പിടികൂടുന്നതിന് പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാരെ കണ്ടെത്തുന്നതിന് വെറ്റിനറി സർജനെ ചുമതലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: പേവിഷബാധയ്ക്ക് എതിരെ തെരുവ് നായ്ക്കൾക്ക് വാക്സിനേഷന്‍ (കുത്തിവെപ്പ്) നടത്തുന്നതിന് ഓൺലൈൻ കൂടിയ അടിയന്തിര ഗ്രാമപഞ്ചായത്ത് സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. തെരുവുനായകളെ പിടികൂടുന്നതിന് പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാരെ കണ്ടെത്തുന്നതിന് വെറ്റിനറി സർജനെ ചുമതലപ്പെടുത്തി. ഇതിനായി വരുന്ന ചിലവുകൾ പഞ്ചായത്തിന്റെ തനതു വരുമാനത്തിൽ നിന്ന് ചെലവഴിക്കുന്നതിനും അടുത്തുവരുന്ന ഡിസ്ട്രിക്ട് പ്ലാനിങ് കമ്മിറ്റിയിൽ പ്രോജക്ട് വെച്ച് അംഗീകാരം വാങ്ങിക്കുന്നതിനും തീരുമാനിച്ചു. ഡിപ്പാർട്ട്മെന്റിൽ നിന്ന് മരുന്ന് എടുക്കുന്നതിനും തികയാത്ത പക്ഷം ഗവ. അംഗീകൃത സ്‌ഥാപനങ്ങളിൽ നിന്ന് വാങ്ങുന്നതിനുമാണ് തീരുമാനം.

പട്ടി പിടുത്തക്കാരെ ലഭിക്കുന്ന മുറയ്ക്ക് ബുധനാഴ്ച മുതൽ പഞ്ചായത്തിലെ നായ്ക്കളുടെ ശല്യം ഉണ്ടായിട്ടുള്ള ഹോട്ട്സ്പോട്ടുകൾ ആയ കുന്നം, വെച്ചൂച്ചിറ കവല, ചന്ത, നവോദയ എന്നീ ഭാഗങ്ങളിലും, പൊതു ഇടങ്ങളായ സ്കൂളുകൾ, മാർക്കറ്റ്, ബസ് സ്റ്റാൻഡ് കൂടാതെ തെരുവ് നായ്ക്കളുടെ ശല്യം ഉണ്ടെന്ന് പ്രദേശവാസികൾ അറിയിക്കുന്ന സ്ഥലങ്ങളിലും ലഭ്യമാകുന്ന അത്രയും തെരുനായ്ക്കളെ വാക്സിനേഷൻ നൽകുന്നതിനുമാണ് തീരുമാനം. ഓൺലൈനായി കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ വി വർക്കി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി കെ ജയിംസ്, നിഷ അലക്സ്, എസ് രമാദേവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വെറ്റിനറി സർജൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...