ഈ വിഐ പ്ലാനുകൾ തെരഞ്ഞെടുത്താൽ ‘ചില്ലറയല്ല’ നേട്ടം

For full experience, Download our mobile application:
Get it on Google Play

നമ്മുടെ രാജ്യത്ത് കോടിക്കണക്കിന് മൊ​ബൈൽ ടെലിക്കോം ഉപയോക്താക്കളുണ്ട്. ജിയോ, എയർടെൽ, വിഐ, ബിഎസ്എൻഎൽ എന്നീ കമ്പനികളി​ൽ ഏതെങ്കിലും ഒന്നിന്റെ വരിക്കാരാകും ഇവർ. എല്ലാ കമ്പനികളും തങ്ങളുടെ റീച്ചാർജ് പ്ലാനുകളിൽ പ്രധാനമായും നൽകുന്ന അ‌ടിസ്ഥാന സേവനങ്ങൾ ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവയാണ് എന്ന് എല്ലാവർക്കും അ‌റിവുള്ള കാര്യമാണ്. ഈ മൂന്ന് അ‌ടിസ്ഥാന സേവനങ്ങൾ നൽകുമ്പോഴും ഈ നാല് കമ്പനികളും തികച്ചും വ്യത്യസ്തമായ റീച്ചാർജ് നിരക്കുകളിലാണ് തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾ തയാറാക്കിയിരിക്കുന്നത് എന്നുകാണാം. ഓരോ വരിക്കാരന്റെയും ടെലിക്കോം ആവശ്യങ്ങൾ വ്യത്യസ്തമായിരിക്കും. ഇത് കണ്ടറിഞ്ഞ് പ്ലാനുകൾ തയാറാക്കുന്നിടത്താണ് ഓരോ ടെലിക്കോം കമ്പനികളുടെയും വിജയം

മത്സരം ശക്തമായ ഇന്ത്യൻ ടെലിക്കോം വിപണിയിൽ കുതിച്ചുകയറാനും വീഴാതിരിക്കാനുമായി ഓരോ കമ്പനിയും ശ്രമം നടത്തുന്നു. ഇപ്പോഴത്തെ മൊ​ബൈൽ ഉപയോക്താക്കളിലധികവും ഒടിടി സേവനങ്ങൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവരാണ്. ഈ താൽപര്യം തിരിച്ചറിഞ്ഞ ടെലിക്കോം കമ്പനികൾ റീച്ചാർജ് പ്ലാനുകളിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ സൗജന്യമായി ഉൾപ്പെടുത്തുന്നു. യഥാർഥത്തിൽ ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷന് മുടക്കുന്ന പണം ലാഭിച്ചുകൊണ്ട്, റീച്ചാർജ് പ്ലാനിനൊപ്പം അ‌ധിക പണച്ചെലവില്ലാതെ സേവനങ്ങൾ ആസ്വദിക്കാൻ ഒടിടി സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ സഹായിക്കുന്നു. ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ മൂന്നാം സ്ഥാനത്തുള്ള വിഐ തങ്ങളുടെ ഉപയോക്താക്കളുടെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ കണക്കിലെടുത്ത് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്.

അ‌ടിസ്ഥാന സേവനങ്ങൾക്കും അധിക ഡാറ്റയ്ക്കും മറ്റ് ആകർഷകമായ അ‌ധിക ആനുകൂല്യങ്ങൾക്കും പുറമേ ഒടിടി സബ്സ്ക്രിപ്ഷനും വിഐ പ്ലാനുകൾ നൽകുന്നുണ്ട്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനുള്ള ഒരു പ്രീപെയ്ഡ് പ്ലാനിനായി തിരയുന്നവർക്ക് പറ്റിയ ഇടം വിഐ ആണ്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനുമായി വരുന്ന മൂന്ന് വിഐ പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 399 രൂപ, 499 രൂപ, 601 രൂപ എന്നീ നിരക്കുകളിലുള്ള വിഐ പ്രീപെയ്ഡ് പ്ലാനുകളിലാണ് സൗജന്യ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ അ‌ടങ്ങിയിരിക്കുന്നത്. ഈ പ്ലാനുകളെല്ലാം അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് ആനുകൂല്യം, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളോടെ എത്തുന്നു. ഈ മൂന്ന് പ്ലാനിലും ഡാറ്റ ലഭ്യമാണങ്കിലും അ‌ളവ് വ്യത്യസ്തമാണ്. 399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ 2.5 ജിബി പ്രതിദിന ഡാറ്റയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 601 രൂപ, 499 രൂപ നിരക്കുകളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ 3 ജിബി പ്രതിദിന ഡാറ്റ ലഭിക്കും. ഈ മൂന്ന് പ്ലാനുകൾക്കൊപ്പവും വിഐ ഹീറോ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭ്യമാകും.

വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്‌സ്, അ‌ൺലിമിറ്റഡ് ​നൈറ്റ് ഡാറ്റ എന്നീ ആനുകൂല്യങ്ങൾ അ‌ടങ്ങുന്നതാണ് വിഐ ഹീറോ ആനുകൂല്യങ്ങൾ. 399 രൂപ, 499 രൂപ, 601 രൂപ എന്നീ വിഐ പ്ലാനുകൾ സൗജന്യ ഡിസ്നി + ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും വിവിധ വാലിഡിറ്റിയിലാണ് ഈ സബ്സ്ക്രിഷപ്ഷൻ ലഭിക്കുക. ഏറ്റവും നിരക്കു കുറഞ്ഞ 399 രൂപയുടെ വിഐ പ്ലാനും തൊട്ടടുത്ത, 499 രൂപയുടെയും പ്രീപെയ്ഡ് പ്ലാനും 3 മാസത്തേക്ക് ആണ് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷൻ നൽകുക.

601 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ ഒരു വർഷത്തേക്ക് സബ്ക്രിപ്ഷൻ നൽകും. ഈ മൂന്ന് പ്ലാനുകളിലും വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനും ലഭിക്കും. നിലവിൽ ഏറെ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വിഐ, വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തടയാൻ മികച്ച ആനുകൂല്യങ്ങൾ പ്രീപെയ്ഡ് പ്ലാനുകളിൽ ഉൾപ്പെടുത്തി അ‌വതരിപ്പിക്കുന്നു. ജിയോയും എയർടെലും അൺലിമിറ്റഡ് സൗജന്യ 5ജി സേവനങ്ങൾ നൽകുന്നു. എന്നാൽ വിഐക്ക് ഇനിയും 5ജി സേവനം കാര്യമായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് വരിക്കാരുടെ കൊഴിഞ്ഞുപോക്കിന്റെ പ്രധാന കാരണമായി മാറിയിരിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...