മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിന് പിന്നാലെ രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസ്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസിന്‍റെ രാജിക്കത്ത് കെപിസിസിക്ക് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും രാജിവെക്കില്ലെന്നാണ് ടെസി ജോസ് അറിയിച്ചതെന്നും ടിഎം ചന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.  കെപിസിസി പറയുന്നത് അനുസരിക്കുമെന്നും പൂര്‍ണ മനസോടെയാണ് രാജിവെക്കുന്നതെന്നും രാജിവെയ്ക്കരുതെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും നൂര്‍ജഹാൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടിയെ ധിക്കരിക്കില്ലെന്ന് ഞങ്ങൾ നേരത്തെ തന്നെ ഉറപ്പ് നൽകിയിരുന്നു. ഞങ്ങളുടെ ആവശ്യം കെപിസിസി ഇതുവരെ നിരാകരിച്ചതായി അറിഞ്ഞിട്ടില്ലെന്നും വിമത അംഗങ്ങള്‍ പറഞ്ഞു. മറ്റത്തൂരിൽ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടത് ഗുണ്ടാ നേതാവാണെന്ന് ടിഎം ചന്ദ്രൻ ആരോപിച്ചു.  ഗുണ്ടാ നേതാവ് കൊടകര റഷീദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മറ്റത്തൂരിൽ മൂന്നുപേർക്ക് ഡിസിസി നേരിട്ട് ചിഹ്നം അനുവദിച്ചത്. ഡിസിസിയെ സമീപിചെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. മറ്റത്തൂരിൽ സി പി എമ്മിന്‍റെ ഭാഗത്ത് നിന്ന് വലിയ പീഡനം സഹിച്ചു. മറ്റത്തൂരിൽ ബി ജെ പിയുമായി ചർച്ച നടത്തിയിട്ടില്ല. ആറുമാസത്തിനുശേഷമായിരിക്കും ഭരണസമിതിക്കെതിരെ അവിശ്വാസം വരുക. അക്കാര്യം അപ്പോള്‍ തീരുമാനിക്കും. ഇപ്പോൾ പാർട്ടിക്ക് പുറത്തായതുകൊണ്ട് പ്രതികരിക്കാനാവില്ലെന്നും താൻ സാഹചര്യത്തിന്റെ അടിമയാണെന്നും തൃശൂരിൽ യുഡിഎഫ് തരംഗം ഉണ്ടാവാത്തെന്തുകൊണ്ടെന്ന് പാർട്ടി ചർച്ച ചെയ്യണമെന്നും ടിഎം ചന്ദ്രൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....