കേരളാ കോണ്‍ഗ്രസിനോട് വിട പറഞ്ഞ് വിക്ടര്‍ ടി. തോമസ് ; ഇനി ബിജെപിയിലേക്കോ?

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസ് രാജി വച്ചു. കേരളാ കോണ്‍ഗ്രസ് കടലാസ് സംഘടനയായെന്ന് ആരോപണമുയര്‍ത്തിയാണ് രാജി. വിക്ടര്‍ ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍. പത്തനംതിട്ട പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് രാജി പ്രഖ്യാപനം. 20 വര്‍ഷമായി കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയര്‍മാനുമായിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പി.ജെ. ജോസഫിനൊപ്പം നിലയുറപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫ് കടലാസ് സംഘടനയായി മാറിയെന്നും യു ഡി എഫ് സംവിധാനം നിര്‍ജീവമാണെന്നും ആരോപിച്ചാണ് രാജി. ഭാവി പരിപാടികള്‍ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും വിക്ടര്‍ പറഞ്ഞുവെങ്കിലും ബിജെപിയില്‍ ചേരുമെന്നാണ് സൂചനകള്‍.

കെ.എം. മാണിയുടെ അതിവിശ്വസ്തനായി അറിയപ്പെട്ടിരുന്ന വിക്ടര്‍ ടി. തോമസ് കെ.എസ്.സി (എം), യൂത്ത് ഫ്രണ്ട് (എം) എന്നിവയുടെ സംസ്ഥാന പ്രസിഡന്റും കേരളാ കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റുമായിരുന്നു. ജോസ് കെ. മാണിയുടെ വരവോടെ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വന്നു. സെറിഫെഡ് ചെയര്‍മാനായും സേവനം അനുഷ്ഠിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ മാണിക്കൊപ്പം നിലയുറപ്പിച്ച വിക്ടര്‍ അവസാന ഘട്ടങ്ങളില്‍ അസംതൃപ്തനായിരുന്നു. എന്‍.എം. രാജുവിനെ മാണിഗ്രൂപ്പ് ജില്ലാ പ്രസിഡന്റാക്കിയതു മുതല്‍ തുടങ്ങുന്നു അസംതൃപ്തി.

മാണിയുടെ മരണശേഷം പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വിക്ടര്‍ ടി. തോമസ് ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും സേവനം അനുഷഠിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ നേട്ടങ്ങള്‍ക്കായി ഒരു പാട് അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉണ്ടാക്കി. കോഴഞ്ചേരിയില്‍ വിക്ടര്‍ പഞ്ചായത്ത് പ്രസിഡന്റായത് ബിജെപിയുടെ പിന്തുണയോടെയായിരുന്നു. പിന്നീട് നിരവധി പഞ്ചായത്തുകളില്‍ കേരളാ കോണ്‍ഗ്രസ് ബിജെപി കൂട്ടുകെട്ടുണ്ടായി. ഒരു തവണ തിരുവല്ലയില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. വിക്ടര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...