പത്തനംതിട്ട : സംരക്ഷിത വന മേഖലയ്ക്ക് ഒരു കിലോമീറ്റർ ആകാശ ദൂരത്തിൽ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ലക്ഷക്കണക്കിന് ജനങ്ങളെ അതീവ ദോഷകരമായി ബാധിക്കുന്നതാണെന്നും സർക്കാർ അടിയന്തിരമായി സർവ്വകക്ഷിയോഗം വിളിക്കണമെന്നും നിയമസഭ കൂടി ഉത്തരവിന് എതിരെ പ്രമേയം പസ്സാക്കണമെന്നും വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.
ഒരു തരത്തിലും നടപ്പിലാക്കാൻ കഴിയുന്നതല്ല ഇതെന്നും ഈ വിധി ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വിക്ടര്‍ പറഞ്ഞു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാൻ സർക്കാർ തയ്യാറാകണം. വിഷയത്തിൽ സര്‍ക്കാര്‍ ശക്തമായി ഇടപെടണം. ഉത്തരവിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉടനെ തയ്യാറാകണമെന്നും അതിനു തയ്യാറായില്ലായെങ്കില്‍ ജനങ്ങളേയും കർഷകരേയും ഉൾപ്പെടുത്തി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്ക്കുമെന്നും വിക്ടർ ടി തോമസ് പറഞ്ഞു.
പത്തനംതിട്ട ജില്ലയിലെ ജനപ്രതിനിധികൾ അടിയന്തിരമായി വിഷയത്തിൽ ഇടപെടുകയും കേന്ദ്ര – സംസ്ഥാന സർക്കാരുകള്‍ക്ക് മുമ്പിൽ ജനങ്ങളുടെ അശങ്ക അറിയിക്കാൻ തയ്യാറാകണമെന്നും യുഡിഫ് ജില്ല ചെയർമാൻ വിക്ടർ ടി തോമസ് ആവശ്യപ്പെട്ടു.