പത്തനംതിട്ട : ഐക്യ ജനാധിപത്യ മുന്നണി പത്തനംതിട്ട ജില്ലാ ചെയർമാനായി വിക്ടർ ടി തോമസിനെ വീണ്ടും നിയമിച്ചു. കഴിഞ്ഞ പതിനെട്ടു വർഷമായി വിക്ടർ ആണ് പത്തനംതിട്ട യൂ ഡി എഫ് ജില്ലാ ചെയർമാൻ.
കേരള കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് സി യിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ വിക്ടർ കെ എസ് സി (എം) സംസ്ഥാന പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, എന്നി പദവികൾക്കു ശേഷം ഇപ്പോൾ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, ഉന്നതധികാര സമിതി അംഗം, യൂ ഡി എഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ, കേരള സെറിഫെഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വിക്ടര്‍ മുൻപ് കേന്ദ്ര സിൽക്ക് ബോർഡ് മെമ്പർ, കേന്ദ്ര ഹാൻഡ്‌ലൂം ഡെവലപ്പ്മെന്റ് ബോർഡ് മെമ്പർ, ഡോ സർദാർ വല്ലഭായി പട്ടേൽ ഇൻഡസ്ട്രിയൽ മാനേജ്മെന്റ് ഗവണിംഗ് ബോർഡ് മെമ്പർ, കേരള ഹൗസിങ് ബോർഡ് മെമ്പർ, ഗ്രാമ ലക്ഷ്മി മുദ്രലയം ബോർഡ് മെമ്പർ, കോഴഞ്ചേരി സെൻറ് തോമസ് കോളേജ്, തിരുവല്ല മാർത്തോമാ കോളേജ് ഗവണിംഗ് ബോർഡ് മെമ്പർ, കോഴഞ്ചേരി മാർത്തോമാ ഐയ്ഡഡ് സ്കൂൾ ബോർഡ് ട്രസ്റ്റീ, ചെറുകോൽ എം ഐ ടി സി ഗവെർണിങ് ബോർഡ് മെമ്പർ എന്നി പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ ജോർജ് മാത്യു സ്മാരക ട്രസ്റ്റ് ചെയർമാൻ, ഈ ജോൺ ജേക്കബ് സ്മാരക ട്രസ്റ്റ് ചെയർമാൻ, മുളമൂട്ടിൽ ഡോ എം മാത്യു ഫൌണ്ടേഷൻ ചെയർമാൻ, കെ സീ മാമൻ മാപ്പിള ട്രോഫി ഉത്രാടം തിരുന്നാൾ പമ്പ ബോട്ട് റേസ് വർക്കിംഗ് പ്രസിഡന്റ്, കോഴഞ്ചേരി അഗ്രിഹോട്ടി സൊസൈറ്റി പ്രസിഡന്റ്, എന്നി നിലകളിലും പ്രവർത്തിക്കുന്നു. 1995 മുതൽ 2005 വരെ തുടർച്ചയായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. 2006,2011നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യൂ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.