ലോകസ്ഭ തെരഞ്ഞെടുപ്പിലെ വിജയം ; പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകസ്ഭ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുമായി കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷൻ കെ. സുധാകരനെയും മറ്റു ചില ഭാരവാഹികളെയും നിലനിര്‍ത്തികൊണ്ട് കെപിസിസി പുന:സംഘടിപ്പിക്കാനാണ് തീരുമാനം. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ സിപിഎമ്മില്‍ തിരുത്തല്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ  ഭാഗമായി സംസ്ഥാന സമിതി യോഗം നടക്കുന്നതിനിടെയാണ് മറുഭാഗത്ത് വലിയ വിജയം നേടിയ കോണ്‍ഗ്രസിലും അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. നാളെ ചേരുന്ന കെപിസിസി എക്സിക്യൂട്ടീവില്‍ കെ.സുധാകരന്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കും. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടായെങ്കിലും സംഘടനാ ദൗര്‍ബല്യങ്ങള്‍ ബൂത്ത് തലങ്ങളില്‍ വരെ നന്നായി അനുഭവപ്പെട്ടുവെന്നാണ് എംപിമാരുടെ അനുഭവം.

അതിനാല്‍ തന്നെ തദ്ദേശ തെര‍ഞ്ഞെടുപ്പിന്റെ  മുന്നൊരുക്കങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ കമ്മിറ്റികള്‍ ശക്തിപ്പെടുത്തണമെന്നാണ് തീരുമാനം. പാര്‍ട്ടിയില്‍ അഴിച്ചുപണിയില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെപിസിസി അധ്യക്ഷന്‍ തന്നെ മുതിര്‍ന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. കെപിസിസി ഭാരവാഹികളില്‍ നിഷ്ക്രിയരായവരെ ആദ്യം മാറ്റും. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച കെപിസിസി സെക്രട്ടറിമാരുടെ പട്ടികയില്‍ വലിയമാറ്റം കൊണ്ടുവരും. ചെറുപ്പക്കാര്‍ക്ക് പ്രധാന്യം നല്‍കി പുനസംഘടന കൊണ്ടുവരാനാണ് നീക്കം. കെ.എസ് ശബരീനാഥന്‍, റിജില്‍ മാക്കുറ്റി തുടങ്ങി യൂത്ത് കോണ്‍ഗ്രസിന്റെ  മുന്‍ ഭാരവാഹികളെ കെപിസിസിയിലേക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...