അടൂര്‍ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിതുറന്ന് മോഷണം

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവീക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിതുറന്ന് മോഷണം. തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. നാലമ്പലത്തിന് മുകളില്‍ പ്ലാസ്റ്റിക് കയറിട്ടും സമീപത്തെ വീട്ടിലെ ഗോവണി എടുത്ത് കൊണ്ടു വന്നും കയറാന്‍ ശ്രമിച്ചെങ്കിലും അകത്ത് കടക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചുറ്റമ്പലത്തിന്റെ ഒരു വശത്തെ കതകിന്റെ പൂട്ടു പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ ശ്രീകോവിലിന്റെ മുന്‍വശത്തെ ഗ്രില്ലും കതകിന്റെ പൂട്ടും പൊളിച്ചു. ശ്രീകോവിലിനുള്ളിലെ മൂന്ന് കാണിക്ക വഞ്ചികള്‍ പുറത്തെടുത്ത് പൊട്ടിച്ച് പണം അപഹരിച്ചു.

ചെറിയ തുകയുടെ നാണയങ്ങള്‍ ഉപേക്ഷിച്ച ശേഷം നോട്ടും വലിയ തുകയുടെ നാണയവുമായി കടന്നു കളയുകയായിരുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് നാലമ്പലത്തിന്റെ ഒരു വശത്തെ കതക് തുറന്ന് കിടക്കുന്നത് കണ്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രമാണിത്. ഏകദേശം 8000രൂപയുടെ നഷ്ടം ഉണ്ടായി. ദേവസ്വം അസി.കമ്മിഷണര്‍ കെ. സൈനുരാജ്, സബ് ഗ്രൂപ്പ് ഓഫീസര്‍ കെ.ഗോപകുമാര്‍, ഏറത്ത് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീജ എ ന്നിവര്‍ സ്ഥലത്ത് എത്തിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...