ഹരിപ്പാട് : പത്താംക്ലാസ് വിദ്യാർഥിനിയെ ഒരുവർഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഏവൂർ തെക്ക് എരുമോഴി പുത്തൻവീട്ടിൽ സാബുലാൽ (22) ആണ് അറസ്റ്റിലായത്. പെൺകുട്ടി വയറുവേദനയ്ക്ക് ഹരിപ്പാട് ഗവ.ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണു രണ്ടുമാസം ഗർഭിണിയാണെന്നറിയുന്നത്.
തുടർന്നാണു യുവാവു പീഡിപ്പിക്കുന്നവിവരം പെൺകുട്ടി പറഞ്ഞത്. പ്രതിയെ ഹരിപ്പാട് ബസ്സ്റ്റേഷനിൽനിന്നാണു പോലീസ് പിടികൂടിയത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടി കുളിക്കുന്നവീഡിയോ മൊബൈൽ ഫോണിൽ പകർത്തിയാണ് പ്രതി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതെന്നു പോലീസ് പറഞ്ഞു. ഇയാൾ കായംകുളത്തെ ഒരു ഹോട്ടലിൽനിന്നു ഭക്ഷണം വീടുകളിലെത്തിക്കുന്ന ജോലിചെയ്തുവരുകയായിരുന്നു.