മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ ; രാജ്യത്തെ എല്ലാവരെയും വേദനിപ്പിക്കുന്നതെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ദില്ലി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്ത വീഡിയോയിൽ പ്രതികരണവുമായി ബിജെപി. വീഡിയോ രാജ്യത്തെ എല്ലാവരെയും വേദനിപ്പിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. സ്ത്രീസുരക്ഷ വളരെ ​ഗൗരവമായി പരി​ഗണിക്കുന്ന സർക്കാറാണിത്. പ്രധാനമന്ത്രി സംഭവത്തെ ശക്തമായി അപലപിച്ചുവെന്നും ശക്തമായ നടപടിക്ക് നിർദേശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിൽ വിഷയത്തിൽ ​ഗൗരവകരമായ ചർച്ച തന്നെയാണോ കോൺ​ഗ്രസിന് വേണ്ടത്. എന്നാൽ സഭയിൽ ഏത് നടപടി പ്രകാരം ചർച്ച ചെയ്യണം എന്നതിൽ കോൺ​ഗ്രസ് തർക്കിക്കുകയാണ്. മണിപ്പൂർ സംഭവമല്ല കോൺ​ഗ്രസിന് പ്രധാനം, ഈ​ഗോയാണെന്നും ബിജെപി വിമര്‍ശിച്ചു.

മണിപ്പൂര്‍ കലാപത്തില്‍ എണ്‍പത് ദിവസത്തിന് ശേഷമാണ് മൗനം വെടി‌ഞ്ഞ് പ്രതികരണവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്. സ്ത്രീകളെ നഗ്നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വേദനാജനകമാണ്, മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം പൊറുക്കാനാവില്ല. പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കുമെന്നും വ്യക്തമാക്കി. മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. പത്ത് പ്രതിപക്ഷ എംപിമാര്‍ ചര്‍ച്ചയാവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പഴയ മന്ദിരത്തില്‍ രാവിലെ ചേര്‍ന്ന ലോക്സസഭയും രാജ്യസഭയും അന്തരിച്ച ജനപ്രതിനിധികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി രണ്ട് മണി വരെ നിര്‍ത്തിവെച്ചു.

മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുയും ചെയ്ത വീഡിയോയിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടൽ നടത്തി. വിഷയം പരിഗണിക്കവേ സുപ്രീംകോടതി അസ്വസ്ഥമാണെന്ന് ചീഫ് ജസ്റ്റീസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. വർഗീയ സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് സ്ത്രീകളെ ഒരു ഉപകരണമായി ഉപയോഗിച്ച് ലിംഗപരമായ അതിക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. സർക്കാർ ഇടപെടൽ നടത്തിയില്ലെങ്കിൽ കോടതി ഇടപെടൽ നടത്തുമെന്ന് വ്യക്തമാക്കി. കേന്ദ്രവും സംസ്ഥാനങ്ങളും നടപടിയെടുക്കണമെന്നും സ്വീകരിച്ച നടപടികളെക്കുറിച്ച് ജൂലായ് 28-നകം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു. അടുത്ത വെള്ളിയാഴ്ച്ച കേസ് വീണ്ടും പരിഗണിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...