തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം : വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം അതിരൂക്ഷമായി തുടരുകയാണെന്ന് തിരുവല്ല എം.എല്‍.എ അഡ്വ.വര്‍ഗീസ് മാമ്മന്‍. നിലവില്‍ ക്യാമ്പുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകളാണ് ഉള്ളത്. ഇവര്‍ക്കാവശ്യമായ ആഹാര സാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും ഉള്‍പ്പെടെ എത്തിച്ച് നല്‍കിയിട്ടുണ്ട്. എന്നാല്‍ പല ക്യാമ്പുകളിലും ആവശ്യത്തിന് കുടിവെള്ളം ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്‌. ഇതിനാല്‍ ക്യാമ്പുകളില്‍ കുപ്പിവെള്ളം ഉള്‍പ്പടെ എത്തിക്കുവാന്‍ സന്നദ്ധ സംഘടനകളുടെ ഉള്‍പ്പെടെ സഹായം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവല്ല താലൂക്കിലെ വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്‌ തിരുവല്ല താലൂക്ക് ഓഫീസില്‍ സന്ദര്‍ശനം നടത്തുകയും സാഹചര്യങ്ങള്‍ വിലയിരുത്തുവാന്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ആറന്മുള എം.എല്‍.എ അബിന്‍ വര്‍ക്കി, ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്‍, ജന പ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...