യുവതിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയെന്ന് സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കത്രിക രൂപത്തിലുള്ള ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ ന്യായീകരണം പൊളിയുന്നു. എന്തോ ഒരു ചെറിയ സാധനം വയറ്റിൽ കുടുങ്ങിയതാണെന്നും അത് മറ്റേതോ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയപ്പോൾ സംഭവിച്ചതാണെന്നുമുള്ള പ്രിന്‍സിപ്പാളിന്‍റെ വാദമാണ് കളവാണെന്ന് തെളിയുന്നത്. ആശുപത്രിക്ക് പറ്റിയ തെറ്റ് ഡോക്ടർമാർ സമ്മതിക്കുന്നതും വയറ്റിൽ നിന്ന് പുറത്തെടുത്ത ഉപകരണം സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് തുറന്നു പറയുന്നതിന്‍റെയും ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ ന്യായീകരണങ്ങളെല്ലാം കളവാണെന്ന് ഹർഷിന പറയുന്നത് വെറുതെയല്ല, തെളിവുകളുണ്ട്. വയറിനുള്ളിൽ കുടുങ്ങിയ ഉപകരണം പുറത്തെടുത്ത ശസ്ത്രക്രിയയ്ക്ക് ശേഷം ഹർഷിനയുടെ ഭർത്താവ് ഡോക്ടർമാരുമായി സംസാരിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം സമ്മതിക്കുന്നു. നിർബന്ധത്തിന് വഴങ്ങി വയറ്റിൽ നിന്ന് പുറത്തെടുത്ത ഉപകരണം ഡോക്ടർമാർ കാണിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എല്ലാം അറിയുന്ന മെഡിക്കൽ കോളേജ് അധികൃതർ തന്നെ തനിക്ക് നേരെ തിരിയുമ്പോൾ പ്രിൻസിപ്പാൾ പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ഹർഷിന പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...