സ്കൂട്ടര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വീഡിയോഗ്രാഫര്‍ അനില്‍ സെന്‍ മരിച്ചു ; അപകടകാരണം ഹൈവേ പണിയില്‍ കരാറുകാരന്റെ ഗുരുതരമായ അനാസ്ഥ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരുചക്രവാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന വീഡിയോഗ്രാഫര്‍ മല്ലശ്ശേരി മുക്ക് തെങ്ങുനില്‍ക്കുന്നതില്‍ അനില്‍ കുമാര്‍ (അനില്‍ സെന്‍ – 55) നിര്യാതനായി. മല്ലശ്ശേരി സെന്‍ സ്റ്റുഡിയോ ഉടമ മോനിയുടെ സഹോദരീ ഭര്‍ത്താവാണ്  അനില്‍. അറിയപ്പെടുന്ന വീഡിയോഗ്രാഫര്‍ ആയിരുന്നു ഇദ്ദേഹം. മൈലപ്ര മൌണ്ട് ബഥനി ജംഗ്ഷനില്‍ ഒരു സ്റ്റേഷനറി കടയും മില്‍മ ഏജന്‍സിയും അനില്‍ നടത്തുന്നുണ്ട്. കഴിഞ്ഞദിവസം രാവിലെ ആറുമണിക്ക് കുമ്പഴ എം.ഡി.എല്‍.പി സ്കൂളിനു സമീപമായിരുന്നു അപകടം. രാവിലെ കടതുറക്കാന്‍ സ്കൂട്ടറില്‍ പോയതായിരുന്നു അനില്‍. ഐ.ടി.ഐ റോഡിനു സമീപം ടാറിംഗിന്റെ കട്ടിങ്ങില്‍ കയറി നിയന്ത്രണം വിട്ട് സ്കൂട്ടര്‍ മറിയുകയായിരുന്നു.

പുനലൂര്‍ – മൂവാറ്റുപുഴ ഹൈവേ പണിയിലെ കെടുകാര്യസ്ഥത മൂലമാണ് അപകടമുണ്ടായത്. ടാറിംഗ് നിര്‍ത്തിയ കട്ടിങ്ങില്‍ ചാടി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഒന്നും ഇവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. അപകടത്തില്‍ അനിലിന്റെ തലയ്ക്കാണ് പരുക്കേറ്റത്. ഉടന്‍തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് അവിടെനിന്നും തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു. പുഷ്പഗിരിയില്‍ ചികിത്സയിലിരിക്കെ ഇന്ന് (13 ഞായര്‍) രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചത്. റാന്നി സിറ്റാഡല്‍ സ്കൂളിലെ അധ്യാപിക മൈലപ്ര ഇടയിലേപ്പറമ്പില്‍ ബീനയാണ് ഭാര്യ. മക്കള്‍ – കാര്‍ത്തിക ലക്ഷ്മി (ആമസോണ്‍, ബാംഗ്ലൂര്‍), ദേവനന്ദ (കോന്നി റിപ്പബ്ലിക്കന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി). അനിലിന്റെ  സംസ്കാരം പിന്നീട് നടത്തും. ഫോണ്‍ – മോനി സെന്‍ സ്റ്റുഡിയോ -94476 40809, പ്രദീപ്‌ – 94966 26834.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...