ഖാലിസ്ഥാൻ ഭീകരൻ നിജ്ജറുടെ കൊലപാതക ദൃശ്യങ്ങൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ : ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറെ വധിക്കുന്നതിന്റെ സി.സി ടിവി ദൃശ്യങ്ങൾ ഒരു കനേഡിയൻ മാദ്ധ്യമം പുറത്തുവിട്ടു. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ തലവനായിരുന്ന നിജ്ജർ (45)​ കഴിഞ്ഞ ജൂൺ 18നാണ് കാനഡയിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്.

ഗുരുദ്വാരയുടെ പാർക്കിംഗ് ഏരിയയിൽ നിന്ന് നിജ്ജർ ചാര നിറത്തിലെ തന്റെ പിക്ക് – അപ്പ് ട്രക്കിൽ പുറത്തിറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. പുറത്തേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് ഒരു വെള്ള സെഡാൻ കാർ നിജ്ജറുടെ വാഹനത്തെ തടയുന്നു. ഇതിനിടെ രണ്ട് പേർ ഓടിയെത്തി നിജ്ജറെ വെടിവച്ച ശേഷം ഒരു ടൊയോട്ട കാറിൽ കയറി രക്ഷപെടുന്നതും കാണാം.

മുൻകൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ് നിജ്ജറെ വധിച്ചതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, കേസിൽ ഇതുവരെ ആരെയും കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വധത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദം വൻ വിവാദമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള പ്രതികാരമായിരുന്നു തന്റെ അറസ്റ്റെന്ന് ജാന്‍മണി

0
കോഴിക്കോട്: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാനായി താന്‍ പോയതിനുള്ള...

മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി സി.ടി.ആർ. നിർമൽകുമാർ

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും പറയാമെന്ന് ഊർജമന്ത്രി...

തമിഴ്നാടിന് വെള്ളം കിട്ടിയാൽ കേരളത്തിനും കൂടി പ്രയോജനം ലഭിക്കുമെന്നും ഊർജമന്ത്രി

0
ചെന്നൈ : മുല്ലപ്പെരിയാറിലെ അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് കേരളത്തിന്‌ പലതും...