Saturday, April 12, 2025 8:19 pm

വിതുര പീഡനക്കേസ് : ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവ് , 1,09,000 പിഴ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വിതുര പീഡനക്കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈറ മൻസിലിൽ സുരേഷിന് (ഷംസുദീൻ മുഹമ്മദ് ഷാജഹാൻ- 52) 24 വർഷം തടവ്. 1,09,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. 24 കേസുകളിൽ ഒരെണ്ണത്തിലാണ് വിധി വന്നിരിക്കുന്നത്. ബലാൽസംഗക്കേസുകളിൽ വിചാരണ വീണ്ടും തുടരും. സുരേഷ് കുറ്റക്കാരനാണെന്ന് കോട്ടയം പ്രത്യേക കോടതി കണ്ടെത്തിയിരുന്നു.

പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പലർക്കായി കൈമാറുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയെ 10 ദിവസത്തിലധികം തടങ്കലിൽ വച്ചു, മറ്റുള്ളവർക്ക് പീഡിപ്പിക്കാൻ അവസരമൊരുക്കി, ഇതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം നടത്തി എന്നീ കുറ്റങ്ങളാണു പ്രതിക്കെതിരെ കോടതി കണ്ടെത്തിയിരിക്കുന്നത്.

അജിത ബീഗം എന്ന യുവതി അകന്ന ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 1995 നവംബർ 21നു വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ഒന്നാംപ്രതി സുരേഷിനു കൈമാറുകയും 1996 ജൂലൈ വരെ 9 മാസം കേരളത്തിനകത്തും പുറത്തും പലർക്കായി കൈമാറി പീഡനത്തിന് വിധേയമാക്കുകയും ചെയ്‌തെന്നാണു കേസ്. അജിത ബീഗം അന്വേഷണഘട്ടത്തിൽ വാഹനാപകടത്തിൽ മരിച്ചു. ജൂലൈ 16നു പെൺകുട്ടിയെ കേസിൽ ഉൾപ്പെട്ട സണ്ണി എന്നയാൾക്കൊപ്പം എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത ഇവർ 23നു ജാമ്യത്തിലിറങ്ങിയ ശേഷം സെൻട്രൽ പോലീസിനു നൽകിയ മൊഴിയാണ് 9 മാസം നീണ്ട പീഡനങ്ങൾ പുറത്തു കൊണ്ടുവന്നത്. ആകെ 24 കേസുകളാണ് ഉണ്ടായിരുന്നത്. 2 ഘട്ടങ്ങളിലായി നടന്ന വിചാരണയിൽ 36 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചു.

കേസിലെ ഒന്നാം പ്രതിയായ സുരേഷിനെ അന്വേഷണഘട്ടത്തിലും വിചാരണഘട്ടങ്ങളിലും അറസ്റ്റ് ചെയ്യാൻ പോലീസിനു കഴിഞ്ഞില്ല. വിചാരണ നടത്തിയ കേസിൽ എല്ലാ പ്രതികളെയും വിട്ടയച്ചതോടെയാണ് ഒന്നാം പ്രതിയായ സുരേഷ് 18 വർഷത്തിനു ശേഷം കോടതിയിൽ കീഴടങ്ങിയത്. സുരേഷിനെ പെൺകുട്ടി തിരിച്ചറിയുകയും പ്രതിക്കെതിരെ മൊഴി നൽകുകയും ചെയ്തു. ഇതോടെയാണു സുരേഷ് മൂന്നാം ഘട്ടത്തിൽ വിചാരണ നേരിട്ടത്. 24 കേസുകളിലും സുരേഷാണ് ഒന്നാം പ്രതി. പ്രത്യേക കോടതി ജഡ്ജി ജോൺസൺ ജോണാണു വിധി പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി രാജഗോപാൽ പടിപ്പുര ഹാജരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുർഷിദാബാദ് സംഘർഷം : കേന്ദ്രസേനയെ വിന്യസിക്കാൻ ഹൈക്കോടതി ഉത്തരവ്

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലുണ്ടായ സംഘർഷത്തിൽ...

വഖഫ് ഭേദഗതി നിയമത്തിനെതിരെ സി പി ഐ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
കോന്നി : ന്യൂനപക്ഷ അവകാശം ഹനിക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ സി...

കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന പരിപാടിക്ക് തുടക്കമായി

0
പത്തനംതിട്ട : പുസ്തകമാണ് ലഹരി വായനയാണ് ലഹരി, ലഹരിക്കെതിരെ ഒരുമിക്കാം എന്ന...

ഐ.പി.എൽ വാതുവെപ്പ് : മൂന്ന്​ പേർ അറസ്റ്റിൽ

0
ബംഗളൂരു: ഐ.പി.എൽ വാതുവെപ്പിനെതിരെ ബംഗളൂരു പോലീസ് നടത്തിയ ഊർജിത പരിശോധനയിൽ ഒരാഴ്ചക്കുള്ളിൽ...