കൊച്ചി: മഹാരാജാസ് കോളേജ് വ്യാജ എക്സിപീരിയന്‍സ് സര്‍ട്ടിഫക്കറ്റ് ഹാജരാക്കിയതിലൂടെ വിവാദത്തിലായ കെ വിദ്യയുടെ റിസര്‍ച്ച് ഗൈഡ് പിന്മാറി. കാലടി സര്‍വകലാശാലയിലെ വിദ്യ കെ യുടെ റിസര്‍ച്ച് ഗൈഡായ ഡോ. ബിച്ചു എക്‌സ് മലയിലാണ് പിന്മാറിയത്. കാലടി സര്‍വകലാശാല വി സിയ്ക്ക് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. ക്രിമിനല്‍ കുറ്റം ചെയ്ത കുട്ടിയുടെ ഗൈഡായിരിക്കാന്‍ താല്‍പര്യമില്ലെന്നും വിദ്യയെക്കുറിച്ച് അന്വേഷണം നടത്തണം എന്ന് ഡോ.ബിച്ചു ആവശ്യപ്പെട്ടു.
മഹാരാജാസ് കോളജില്‍ 2018 മുതല്‍ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ ഒപ്പും സീലും ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പാണ് പാലക്കാട് അട്ടപ്പാടി ഗവ. കോളജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. അതേസമയം അട്ടപ്പാടി ഗവണ്‍മെന്റ് കോളേജില്‍ താത്കാലിക അധ്യാപിക നിയമനത്തിനായി വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ വിദ്യക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.