തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാ രാജ്ഞി യജ്ഞത്തിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

എടത്വ: മൂന്നര പതിറ്റാണ്ടായി മുടക്കം കൂടാതെ അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്ന് തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിൽ വിദ്യാ രാജ്ഞി യജ്ഞത്തിന് തുടക്കമായി. ഈ വർഷത്തെ ക്യാമ്പ് മുൻ ഡി.ജി പി ഡോ.അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി ചെയർമാൻ പി.ആർ.വി. നായർ അധ്യക്ഷത വഹിച്ചു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് ബ്രഹ്മശ്രീ അക്കീരമൺ കാളിദാസ ഭട്ടതിരി മുഖ്യ പ്രഭാഷണം നടത്തി. ബ്രഹ്മശ്രീ തന്ത്രി നീലകണ്ഠരര് ആനന്ദ് പട്ടമന അനുഗ്രഹ പ്രഭാഷണം നടത്തി.

യോഗക്ഷേമ സഭ സംസ്ഥാന സെക്രട്ടറി കെ.പി കൃഷ്ണൻ പോറ്റി, മലയാള ബ്രാഹ്മണ സമാജം പ്രസിഡൻ്റ് ബാലചന്ദ്ര ശർമ്മ, വനിതാ സമാജം സെക്രട്ടറി വത്സല കെ.എൻ.പണിക്കത്ത്, സംസ്ഥാന കമ്മിറ്റി അംഗം സി.എസ് മുരളി ശങ്കർ, ധനഞ്ചയൻ നമ്പൂതിരി, കേന്ദ്ര സംസ്ഥാന വനിത കമ്മിറ്റി അംഗം ഗിരിജ ആനന്ദ് പട്ടമന, സാവിത്രി അന്തർജനം (കായംകുളം), സുജാത തറമേൽ (മാവേലിക്കര) എന്നിവർ പ്രസംഗിച്ചു.

മുപ്പത്തിമൂന്നാമത് വിദ്യാ രാജ്ഞിയ യജ്ഞത്തിൻ്റെ സ്മരണയ്ക്കായി ക്ഷേത്രാങ്കണത്തിൽ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് വൃക്ഷത്തൈ നട്ടു.നാല് ദിവസം നീണ്ട് നില്ക്കുന്ന വിദ്യാരാജ്ഞി യജ്ഞത്തിൽ നൂറ് കണക്കിന് വിദ്യാർത്ഥി കളാണ് പങ്കെടുക്കുന്നത്. ഇവർക്ക് പൂജിച്ച നെയ്യ്,പേന,ചരട് എന്നിവ പ്രസാദമായി നല്കുമെന്നും ഒക്ടോബർ 5 ന് രാവിലെ 6 മുതൽ 10.30 വരെ വിദ്യാരംഭ ചടങ്ങുകൾ നടക്കുമെന്നും ക്ഷേത്രസമിതി പ്രസിഡൻ്റ് കെ. ആർ ഗോപകുമാർ, സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ എന്നിവർ പറഞ്ഞു.

ക്ഷേത്ര പ്രവേശന വിളംബരമൊക്കെ വരുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് ആറ്റുപുറത്തു ഭട്ടതിരി മന – പിന്നീട് ഭട്ടതിരി മന – പിന്നെ പട്ടമനയായ നാടുവാഴികൾ തുടങ്ങിയ സർവ്വസമുദായ പള്ളിക്കൂടം കാലങ്ങൾക്കു ശേഷം സർവ്വ മതസ്ഥർക്കും ഒന്നിച്ചിരുന്ന് പഠിക്കാനുള്ള പള്ളിക്കൂടം തിരുപനയനൂർ കാവിന്റെ കന്നിമൂലയിൽ ഉള്ള കൊച്ചുവീട്ടിൽ കളരിയായിരുന്നു. ഇവിടെ പുരാതന കാലം മുതൽ എഴുത്തിനിരുത്താൻ നാനാ ജാതി മതസ്ഥരും എത്തുമായിരുന്നു.അവിടെ നിന്നുമാണ് ബ്രിട്ടീഷ് ഭരണകാലത്തു വെർണാക്കുലർ സ്കൂളായി ഇന്നത്തെ തലവെടി – ഹൈസ്കൂൾ, മുട്ടശ്ശേരി കാവിന്റെ കിഴക്ക് നാല് കെട്ടിരുന്ന സ്ഥാനത്ത് സായിപ്പ് പണിത് ഇത് വെർണാക്കുലർ സ്ക്കൂളാക്കി പരിഷ്ക്കരിച്ചത്.

ആ കാലം മുതൽ തിരുപനയന്നൂർ കാവിൽ തുടങ്ങിയ വിദ്യാർത്ഥികൾക്കായി സ്വരൂപിച്ച യജ്ഞമാണ് ഇന്നത്തെ വിദ്യാ രാജ്ഞീ യജ്ഞം. വിശ്വാസവും ബോധ്യവും ഉള്ള മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഈ ക്യാമ്പിലേക്ക് പങ്കെടുപ്പിക്കുകയും പല വിദ്യാർത്ഥികളും ജീവിതത്തിൻ്റെ ഉന്നത നിലയിൽ എത്തിയിട്ടുള്ളതും അവരുടെ അനുഭവങ്ങൾ പുതു തലമുറയ്ക്ക് പ്രചോദനവുമാകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...