Monday, April 21, 2025 5:10 am

വിദ്യാരാഞ്ജി യജ്ഞം ; പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും 12ന്

For full experience, Download our mobile application:
Get it on Google Play

എടത്വ : തലവെടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടന്ന് വരുന്ന 36-ാം വിദ്യാരാഞ്ഞ്ജി യജഞ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 12ന് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ജലയാത്രയും പഠന ശിബിരവും സംഘടിപ്പിക്കും. തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര കടവിൽ നിന്നും എടത്വ സെൻ്റ് ജോർജ്ജ് ഫെറോന പള്ളി കടവിലേക്ക് ഉള്ള ജല യാത്ര 3 മണിക്ക് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ ഫ്ളാഗ് ഓഫ് ചെയ്യും. മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ നീലകണ്‌ഠരര് ആനന്ദ് പട്ടമന അധ്യക്ഷത വഹിക്കും.

എടത്വ പള്ളി കടവിൽ എത്തി ചേരുന്ന 50 അംഗ സംഘത്തെ എടത്വ ടൗൺ ലയൺസ് ക്ലബ്ബിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും ജോർജിയൻ സംഘത്തിന്റെയും ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും നേതൃത്വത്തില്‍ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ എന്നിവർ ചേർന്ന് സ്വീകരിക്കും. തുടര്‍ന്ന്‌ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ അന്തരിച്ച ആന്റപ്പൻ അമ്പിയായത്തിന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം മഴമിത്രത്തിൽ സംഗമിക്കും. 3.30ന് മഴമിത്രത്തിൽ നടക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ പഠന ശിബിരം എടത്വ സെന്റ് ജോർജ്ജ് ഫെറോന പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ  ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സെക്രട്ടറി ബിൽബി മാത്യു കണ്ടത്തിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര സർക്കാർ വന മിത്ര അവാർഡ് ജേതാവ് ജി രാധാകൃഷ്ണന്‍, കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. സമാപന സമ്മേളനത്തില്‍ ആന്റ്പ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡന്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിക്കും. ചമ്പക്കുളം ബ്ളോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്യും. ക്ഷേത്ര സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി ജയചന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ക്ഷേത്രം ഭരണ സമിതി സെക്രട്ടറി അജികുമാർ കലവറശ്ശേരിൽ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് തിങ്കളാഴ്ച കുടുംബത്തോടൊപ്പം ദില്ലിയിൽ എത്തും

0
ദില്ലി : താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് വൈസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യം

0
കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ കാനറാ ബാങ്ക് ഓഡിറ്റര്‍ക്ക് ലക്ഷങ്ങളുടെ...

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...