ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം ; ജമ്മു കശ്മീരിൽ ഇഞ്ചോടിഞ്ച് പോരാട്ടം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഹരിയാനയിൽ കോൺഗ്രസിന്‍റെ മുന്നേറ്റം. ജമ്മുകശ്മീരിൽ ആദ്യ മണിക്കൂറിൽ കോൺ​ഗ്രസ് മുന്നിലായിരുന്നെങ്കിലും നിലവിൽ ബിജെപിയും കോൺ​ഗ്രസ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയിൽ 46 സീറ്റിൽ കോൺഗ്രസ് മുന്നിലാണ്. ബി.ജെ.പി 20 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം 30 സീറ്റുകളിൽ മുന്നിലാണ്. ബി.ജെ.പി 25 ഇടത്തും പി.ഡി.പി അഞ്ചിടത്തുമാണ് മുന്നിലുള്ളത്. അതേസമയം, ജെജെപി സീറ്റുകളിലൊന്നും മുന്നിട്ടുനിൽക്കുന്നില്ല. 90 സീ​റ്റു​ള്ള ഹ​രി​യാ​ന​യി​ൽ ബി.​ജെ.​പി ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ന​ഗ​ര​മ​ണ്ഡ​ല​ങ്ങ​ളി​ൽ പോ​ളി​ങ് കു​ത്ത​നെ താ​ഴ്ന്ന​തും ബി.​ജെ.​പി വി​രു​ദ്ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പോ​ളി​ങ് ന​ട​ന്ന​തും 65 വ​രെ സീ​റ്റെ​ന്ന നേ​ട്ട​ത്തി​ലേ​ക്ക് കോ​ൺ​ഗ്ര​സി​നെ എ​ത്തി​ച്ചേ​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ. ഹ​രി​യാ​ന​യി​ൽ ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന് ഒ​റ്റ​ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 61 ശ​ത​മാ​ന​വും ജ​മ്മു-​ക​ശ്മീ​രി​ൽ സെ​പ്റ്റം​ബ​ർ 18, 28, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളിൽ മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 63 ശ​ത​മാ​ന​വും​ പോ​ളി​ങ്ങാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​മ്മു- ക​ശ്മീ​രി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ്-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​നാണ് മു​ൻ​തൂ​ക്കം പ്ര​വ​ചിക്കപ്പെടുന്നത്. കശ്മീരിൽ നാഷ്ണൽ കോൺഫറൻസ്-കോൺ​ഗ്രസ് സഖ്യം 31, ബിജെപി 25, പിഡിപി-04, മറ്റുള്ളവ 10 എന്നിങ്ങനെയാണ് കണക്കുകൾ. തുടക്കത്തിൽ കോൺ​ഗ്രസ് മുന്നിട്ടുനിന്നെങ്കിലും ഇപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമ്മക്ക് വീഡിയോ സന്ദേശം അയച്ച് നീറ്റ് വിദ്യാർത്ഥി ജീവനൊടുക്കി

0
മുംബൈ: മഹാരാഷ്ട്രയിലെ ഹിംഗോളിയിൽ നീറ്റ് ഉദ്യോഗാർത്ഥി പരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ...

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...