കൊച്ചി : മഹാരാജാസ് കോളേജ് വ്യാജരേഖ കേസിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലക്കം മറിഞ്ഞ് മുൻ കാലടി വിസി ധർമരാജ് അടാട്ട്. സർവകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നൽകിയെന്നായിരുന്നു മുൻ വിസി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സർവകലാശാല മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നുമുള്ള ധർമരാജ് അടാട്ടിന്റെ സംഭാഷണം പുറത്ത് വന്നു. വിദ്യയ്ക്ക് പ്രവേശനം നൽകിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലെന്ന് വിസിയായിരിക്കെ തന്നെ വന്നു കണ്ട വിദ്യാർഥികളോട് ധർമരാജ് അടാട്ട് പറഞ്ഞത്.
കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ ചട്ടലംഘനം നടന്നിട്ടില്ലെന്നായിരുന്നു കാലടി സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ട് പറഞ്ഞത്. ജനറൽ അഡ്മിഷൻ ചട്ടത്തെ പിഎച്ച്ഡി അഡ്മിഷനുമായി ബന്ധപ്പെടുത്തുകയാണ് പലരും ചെയ്യുന്നത്. എച്ച് ഡി അഡ്മിഷൻ നടത്തുന്നത് പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള സംഘമാണ്. 5 പേർക്ക് കൂടി അഡ്മിഷൻ നൽകിയപ്പോൾ അതിൽ എസ് സി- എസ് ടി കുട്ടികൾ ഉണ്ടായിരുന്നില്ലെന്നാണ് ഓർമ്മ. സർവകലാശാല നിർദ്ദേശിക്കാതെ എസ് സി- എസ് ടി സെല്ലിന് അന്വേഷിക്കാനോ റിപ്പോർട്ട് സമർപ്പിക്കാനോ കഴിയില്ലെന്നും ധർമ്മരാജ് അടാട്ട് നേരത്തെ പറഞ്ഞിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























