അതീഖ് അഹമ്മദിൽനിന്ന് കണ്ടുകെട്ടിയ ഭൂമിയിൽ 76 ഫ്ലാറ്റുകൾ നിർമിച്ച് നല്‍കി യുപി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ മരിച്ച ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ പക്കൽനിന്ന് കണ്ടുകെട്ടിയ ഭൂമിയിൽ നിർമിച്ച 76 ഫ്ലാറ്റുകൾ പകുതി വില ഈടാക്കി വീടില്ലാത്ത ഭവനരഹിതരായവർക്കു നൽകി യുപി സർക്കാർ. ‘നഗരത്തിൽ അതീഖ് അഹമ്മദിന്റെ ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രദേശത്തെ ഭൂമി കണ്ടുകെട്ടി. ഇപ്പോൾ അവിടെ 76 ഫ്ലാറ്റുകൾ നിര്‍മിച്ചിരിക്കുകയാണ്.’– പ്രയാഗ് രാജ് വികസന അതോറിറ്റി വൈസ് ചെയർമാൻ അരവിന്ദ് ചൗഹാൻ പറഞ്ഞു. സംവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റുകൾ കൈമാറുന്നതെന്നും അധികൃതർ അറിയിച്ചു. പട്ടികജാതി– പട്ടിക വർഗ വിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായക്കാർ, അംഗവൈകല്യമുള്ള മുതിർന്ന പൗരന്മാർ എന്നിവർക്കാണ് കുടുതൽ പരിഗണന നൽകുന്നത്.

ബെഡ്റൂം, ലിവിങ് റൂം, അടുക്കള, ബാൽക്കണി, പാർക്കിങ് സൗകര്യം എന്നിവയുണ്ട്. ആറ് ലക്ഷം രൂപ വിലമതിക്കുന്നതാണ് ഫ്ലാറ്റുകൾ. ഇതില്‍ മൂന്നരലക്ഷം രൂപ ആളുകളില്‍ നിന്ന് ഈടാക്കും. കേന്ദ്രസര്‍ക്കാര്‍ 1.5 ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും സബ്‌സിഡിയായി നല്‍കും. ഏപ്രലിൽ പ്രയാഗ്‍രാജില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവരുന്നതിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും വെടിവച്ച് കൊന്നത്. ലവ്‌ലേഷ് തിവാരി (22), മോഹിത് (സണ്ണി – 23), അരുൺ മൗര്യ (18) എന്നിവരെ സംഭവസ്ഥലത്തു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് പ്രതികള്‍ കൊലനടത്തിയത്. സണ്ണിയാണു മറ്റു രണ്ട് പ്രതികളെയും പരസ്പരം ബന്ധിപ്പിച്ചതും കൊലപാതകം ആസൂത്രണം ചെയ്തതും. മാധ്യമപ്രവര്‍ത്തകരെപ്പോലെ പെരുമാറുന്നതിന് ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...