ഡ്രൈവിംഗ് സ്‌കൂളില്‍ വിജിലന്‍സ് പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: ഡ്രൈവിംഗ് സ്‌കൂളുകളില്‍ സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഭാഗമായി പത്തനംതിട്ട ഡിസ്ട്രിക് മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ കീഴില്‍ കോന്നി മാമ്മൂട്ടില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഡ്രൈവേഴ്‌സ് ട്രെയിനിങ് സെന്ററില്‍ വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി. മോട്ടോര്‍ വാഹന വകുപ്പും ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ ഡ്രൈവര്‍മാര്‍ക്ക് കാര്യമായ പരിശീലനം നല്‍കാതെ ലൈസന്‍സ് സംഘടിപ്പിച്ച് നല്‍കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് കോന്നിയിലും പരിശോധന നടത്തിയത്. പത്തനംതിട്ട ഡിസ്ട്രിക് മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഓണേഴ്സ് ആന്‍ഡ് വര്‍ക്കേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ പേരില്‍ മുന്‍പും അഴിമതി നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. 2021 – 22 വര്‍ഷത്തെ ഓഡിറ്റ് പരിശോധനയില്‍ വലിയ സാമ്പത്തിക ക്രമകേട് നടന്നിട്ടുള്ളതായാണ് അന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. ബാങ്ക് പ്രസിഡണ്ട് ഭരണ സമിതി കമ്മറ്റി വിളിക്കുന്നില്ല എന്നും കണക്കുകള്‍ അവതരിപ്പിക്കാറില്ല എന്നും ഭരണ സമിതി അംഗങ്ങള്‍ ആരോപിച്ചിരുന്നു. കോന്നിയില്‍ മാത്രം പതിനെട്ട് ഡ്രൈവിംഗ് സ്‌കൂളുകളും ജില്ലയില്‍ പല ഭാഗങ്ങളിലെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ക്കും സൊസൈറ്റിയില്‍ ഓഹരിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം രണ്ട് ജില്ലയാക്കണമെന്ന ആവശ്യത്തിൽ ഉറച്ച് യൂത്ത് ലീ​ഗ് ; പ്രമേയം പാസാക്കി

0
മലപ്പുറം : ജില്ലാ വിഭജനം വേണമെന്ന് ആവശ്യത്തിൽ മുസ്ലിം യൂത്ത് ലീഗ്....

ഭവാനിപ്പുഴയിൽ ചാക്കിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം : പോലീസ് പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

0
പാലക്കാട് : അട്ടപ്പാടിയിൽ യുവതിയുടെയും പെൺകുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കണ്ടെത്തിയ സംഭവത്തിൽ...

‘മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രം’ ; രാജി വാർത്ത തള്ളി കെ ജയകുമാർ

0
തിരുവനനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ...

സിനിമയ്ക്ക് വ്യവസായ പദവി നൽകും ; ചലചിത്ര അക്കാദമി അധ്യക്ഷനെ ഉടൻ നിയമിക്കും :...

0
കോഴിക്കോട് : സിനിമയ്ക്ക് വ്യവസായ പദവി നൽകാൻ സർക്കാർ നടപടി തുടങ്ങിയെന്ന്...