കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതികേസില്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ്. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗൂഢാലോചന, അഴിമതി, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെയാണ് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തുക.
കേസില്‍ അഞ്ചാം പ്രതിയാണ് മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞ്. ഇബ്രാഹിം കുഞ്ഞിനെതിരെ ഇരുപത്തിയഞ്ചോളം ക്രമ വിരുദ്ധ ഇടപെടലുകള്‍ കണ്ടെത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍മ്മാണ കരാര്‍ ആര്‍ഡിഎസിന് നല്‍കാന്‍ മന്ത്രി ഗൂഢാലോചന നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.