Wednesday, April 23, 2025 10:48 am

രാജമാണിക്യത്തിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം ; ബിലിവേഴ്സ് ചര്‍ച്ചും പിണറായിയും ചേര്‍ന്ന് നടത്താന്‍ ശ്രമിച്ച ചെറുവള്ളി തോട്ടവില്‍പന പൊളിച്ചടുക്കിയത്തിന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എം.ജി. രാജമാണിക്യത്തിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് ഭൂമി കൈയേറ്റക്കാരനായ സുവിശേഷകന്‍ കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച്‌ കസ്റ്റംസ് റെയ്ഡ് ചെയ്തതിനാല്‍.

കെ.പി. യോഹന്നാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമി സര്‍ക്കാരിന് വിറ്റ് പണം പിടുങ്ങാന്‍ നടത്തിയ ശ്രമം അവസാന നിമിഷം അട്ടിമറിച്ചത് രാജമാണിക്യമാണ്. ചെറുവള്ളി എസ്‌റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് വാങ്ങാന്‍ തടസം നിന്നതിന് തൊട്ടുപിന്നാലെ യോഹന്നാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡിനിടയാക്കിയത് രാജമാണിക്യമാണെന്നും പിണറായി കണ്ടെത്തി.

ഇതോടെയാണ് ഐഎഎസ് ഉദ്യോഗസ്ഥന്റെ സേവനകാലത്തിനുശേഷവും ബാധിക്കാവുന്ന വിജിലന്‍സ് കേസില്‍ പെടുത്തിയത്. സംസ്ഥാനത്തിന് കൈമോശം വന്ന അഞ്ചര ലക്ഷം ഏക്കര്‍ തോട്ട, വനഭൂമി ഒറ്റ ഓര്‍ഡിനന്‍സിലൂടെ മാഫിയകളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ വഴിയൊരുക്കിയ ആളാണ് രാജമാണിക്യം. എന്നാല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍, ടാറ്റ തുടങ്ങിയ വമ്ബന്മാരെ പിണക്കിക്കൊണ്ട് അത്തരം ഉത്തരവ് ഇറക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറല്ല.

14 ജില്ലകളിലേയും ‘കൈയേറ്റ’ ഭൂമി തിരിച്ചുപിടിക്കാന്‍ ലാന്‍ഡ് റവന്യൂ സ്‌പെഷ്യല്‍ ഓഫീസറായി 2013 ലാണ് രാജമാണിക്യത്തെ യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചത്. നിയമ സഹായത്തിനായി പ്രത്യേക ഗവണ്‍മെന്റ് പ്ലീഡറായി സുശീലാ ഭട്ടിനേയും നിയമിച്ചു. ഇവരാണ് അഞ്ചരലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി തോട്ടം ഉടമകള്‍ കൈവശപ്പെടുത്തിയത് കണ്ടെത്തിയത്. അവരുടെ അവകാശം റദ്ദാക്കി ഒറ്റ ഓര്‍ഡിനന്‍സുവഴി എല്ലാം തിരിച്ചുപിടിക്കാമെന്നും റിപ്പോര്‍ട്ടു നല്‍കി. പക്ഷേ രാജമാണിക്യത്തെ ആ സ്ഥാനത്തുനിന്ന് പിണറായി സര്‍ക്കാര്‍ മാറ്റി. സുശീലാ ഭട്ടിനെ ഈ കേസുകളില്‍ ഹാജരാകുന്നതില്‍ നിന്ന് വിലക്കി.

ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍, റവന്യൂ വകുപ്പ് അതിനെതിരെ കോടതിയില്‍ പോയി. ഈ തീരുമാനത്തിന് റവന്യൂ വകുപ്പിലെ 2019 ല്‍ ഇറങ്ങിയ ഒരുത്തരവായിരുന്നു അടിസ്ഥാനം. ഈ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് ‘മരവിപ്പിച്ച’ മട്ടിലാക്കിയിരുന്നു. കളക്ടര്‍മാര്‍ അതത് പ്രദേശത്തെ കൈയേറ്റങ്ങളില്‍ കേസ് കൊടുക്കാനാണ് ഉത്തരവ്. ഇത് നടപ്പാക്കാന്‍ കളക്ടര്‍മാര്‍ മടിച്ചു. എന്നാല്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മാറി വന്നപ്പോള്‍ കേസുകള്‍ കൊടുക്കാനും ഇതിന് നിയമോപദേശം നല്‍കാനും റവന്യൂ വകുപ്പ് പ്രത്യേക സമിതി രൂപംകൊടുത്തു. അവയ്ക്ക് രാജമാണിക്യം നിയമോപദേശം നല്‍കി. അങ്ങനെ കോട്ടയം കളക്ടര്‍ പാലായില്‍ കൊടുത്ത കേസാണ് ചെറുവള്ളി ഇടപാടിന് തടസമായത്.

രാജമാണിക്യത്തിന് കെഎസ്‌ഐഡിസിയുടെ ചുമതല വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍, ചെറുവള്ളി ഭൂമി ഏറ്റെടുക്കാനുള്ള ശുപാര്‍ശ അദ്ദേഹത്തെ കൊണ്ട് നടത്തിക്കാന്‍ ശ്രമിച്ചു. പക്ഷേ ഏറ്റെടുക്കല്‍ ചട്ടവിരുദ്ധം എന്നാണ് അദ്ദേഹം എഴുതിയത്. തുടര്‍ന്ന് രാജമാണിക്യത്തെ കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലേക്ക് (കെഎസ്‌ഐടിഐ)മാറ്റുകയായിരുന്നു. അഞ്ചരലക്ഷം ഏക്കര്‍ തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടയാളെക്കൊണ്ട് സ്വന്തം ശുപാര്‍ശയ്‌ക്കെതിരേ ഉത്തവിടീക്കുകയായിരുന്നു ലക്ഷ്യം.

രാജമാണിക്യത്തിന്റെ ഒപ്പം സിവില്‍ സര്‍വീസ് ബാച്ചില്‍ പെട്ടവരാണ് യോഹന്നാന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെന്നും മറ്റുമുള്ള ആരോപണത്തിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയത്.

സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 52 ലക്ഷമേ ശീമാട്ടിയില്‍നിന്ന് മെട്രോ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിക്കും നഷ്ടപരിഹാരം കൊടുക്കാനാവൂ, എതിര്‍ കക്ഷി കോടതിയില്‍ പോകുന്നെങ്കില്‍ പോകട്ടെ എന്ന് ഫയലില്‍ ‘റണ്ണിങ് നോട്ട്’ എഴുതുകയാണ് രാജമാണിക്യം ചെയ്തത്. അത് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫയലില്‍ നടത്തുന്ന ആശയവിനിമയം മാത്രമാണ്. ‘കറന്റ് ഫയല്‍’ മാത്രമേ ഔദ്യോഗിക രേഖയായി പരിഗണിക്കപ്പെടൂ. ആ സാഹചര്യത്തില്‍ രാജമാണിക്യത്തെ ‘പൂട്ടാന്‍’ മുഖ്യമന്ത്രി പിണറായി വിജയന്റെ സംഘം നടത്തിയ നീക്കമാണ് വിജിലന്‍സ് അന്വേഷണം എന്നു വേണം വിലയിരുത്താന്‍. സമ്മര്‍ദക്കാരില്‍ യോഹന്നാനും സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന വമ്പന്മാരും ഉണ്ടാകും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില കുറഞ്ഞു. ഇന്നലെ...

ഉതിമൂട്ടിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂട്ടിൽ നിയന്ത്രണം വിട്ട...

പഹൽഗാം ഭീകരാക്രമണം ; കശ്മീരിൽ യാത്രകൾ റദ്ദാക്കി വിനോദസഞ്ചാരികൾ

0
ഹൈദരാബാദ് : കശ്മീരിലെ വിനോദ സഞ്ചാര മേഖലയെ താറുമാറാക്കി പഹൽഗാമിലെ ഭീകരാക്രമണം....

ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സൈന്യം ; രണ്ട് ഭീകരരെ വധിച്ചു

0
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങിയിരിക്കെ ബാരാമുള്ളയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം...