ഉതിമൂട്ടിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഉതിമൂട്ടിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി കനത്ത നാശനഷ്ടം. അപകടത്തില്‍ ആളപായമില്ല. ഉതിമൂട് മംഗലത്ത് തോമസ് സാമുവേലിന്റെ വീട്ടിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. വീടിന്റെ  മതിലും പോർച്ചിൽ കിടന്ന കാറും ഇടിയുടെ ആഘാതത്തില്‍ തകർന്നിട്ടുണ്ട്. കോന്നി സ്വദേശി രാജേഷ് ഓടിച്ച കാർ ആണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. കാശ്മീരിൽ നിന്നുമുള്ള മടക്കയാത്രയിൽ യാത്രക്കാരെ കൊച്ചിയിലിറക്കിയ ശേഷം കോന്നിയിലേക്ക് പോകും വഴിയായിരുന്നു അപകടം.

ഇന്ന് വെളുപ്പിന് 4 മണിക്കായിരുന്നു സംഭവം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് സംശയിക്കുന്നു. വീടിന്റെ മതിൽ, കാർ, പോർച്ച് ഇവയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ട്. ഈ സ്ഥലത്ത് നിയന്ത്രണം വിട്ട് വാഹനം വീടുകളിലേക്ക് ഇടിച്ചു കയറുന്നത്  ഇത് രണ്ടാം തവണയാണ്. ഏതാനും മീറ്ററുകൾക്കപ്പുറം കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ അപകടം ഉണ്ടായിരുന്നു. രാത്രിയിലൊ പുലർച്ചയൊ ആണ് ഇത്തരം അപകടങ്ങൾ കൂടതലും ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കൂടതലും ദീര്‍ഘദൂര യാത്ര കഴിഞ്ഞെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...