അടഞ്ഞുകിടക്കുന്ന മലങ്കര ടൂറിസം ഹബ്ബിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മുന്ന് കോടി രൂപ മുടക്കി നിര്‍മ്മാണം നടത്തി ഉദ്ഘാടനം ചെയ്തിട്ടും അടഞ്ഞുകിടക്കുന്ന മലങ്കര ടൂറിസം ഹബ്ബിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. എന്‍ട്രന്‍സ് പ്ലാസയുടെ നിര്‍മ്മാണ പിഴവുകള്‍ കണ്ടെത്താന്‍ വിദഗ്ധ സംഘം മലങ്കരയിലെത്തി സംയുക്ത പരിശോധന നടത്തി. പദ്ധതിയിലെ ക്രമക്കേടുകളെകുറിച്ചുള്ള മാധ്യമ വാർത്തയെ തുടര്‍ന്നാണ് അന്വേഷണം വേഗത്തിലാക്കിയത്. ഉദ്ഘാടനം ചെയ്തിട്ടും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ് മൂന്നു കോടിയുടെ പദ്ധതി. രണ്ടര കോടിയോളം മുടക്കി നിര്‍മ്മിച്ച എന്ട്രന്‍സ് പ്ലാസ ഒന്ന് മഴ പെയ്താല്‍ കുളമാകും. ചിതല്‍ പിടിച്ചു തുടങ്ങിയ 200 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ തിയറ്റര്‍. ഇതിന്‍റെയോക്കെ ദുരവസ്ഥ മാധ്യമങ്ങൾ പുറത്തെത്തിച്ചിരുന്നു. ഇതിനിടെ അന്വേഷമാവശ്യപെട്ട് പ്രദേശവാസിയായ ബബി വണ്ടനാനി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു.

ഇതിന്‍റെയോക്കെ അടിസ്ഥാനത്തിലാണ് വിജിലന്സ് സംയ്കുത പരിശോധന നടത്തിയത്. ഇടുക്കി വിജിലന്‍സ് സി ഐ ഫിലിപ്പ് സാമിന്‍റെ നേതൃത്വത്തിലുള്ള സംഘം കെട്ടിട നിര്‍മ്മാണത്തെകുറിച്ച് ശാസ്ത്രീയ അറിവുകളുള്ള പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്തമായാണ് പരിശോധിച്ചത്. പരിശോധനാ റിപ്പോര്‍ട്ട് ഉടന്‍ വിജിലന്‍സ് ഡി വൈ എസ്പിക്ക് കൈമാറും അതിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. ഈ പദ്ധതിയെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ എല്ലാം ഗംഭീരമായിരുന്നു. എന്നാല്‍, നടന്നത് ഉദ്ഘാടനം മാത്രമാണ്. വിനോദ സഞ്ചാരികള്‍ ഉപയോഗിക്കുന്നത് ടോയ്‍ലറ്റ് മാത്രമാണ്. ഹബ് പരാജയപെട്ടതോടെ മലങ്കര ടൂറിസമാകെ തകര്‍ന്ന അവസ്ഥയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...