തിരുവനന്തപുരം: കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. വിവിധ ശാഖകളിലേക്ക് സിസിടിവികളും അലാം സംവിധാനങ്ങളും വാങ്ങാനുള്ള ടെൻഡർ നടപടികളിൽ അപാകതയെന്ന പരാതിയിലാണ് വിജിലൻസിന്‍റെ പരിശോധന. അഞ്ച് ജില്ലകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ കേരള ബാങ്ക് ടെൻണ്ടർ ക്ഷണിച്ചിരുന്നു. 317 ശാഖകളിൽ സിസിടിവിയും 149 ശാഖകളിൽ അലാം സംവിധാനവും സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ശാഖകളിലായിരുന്നു സിസിടിവികൾ സ്ഥാപിക്കേണ്ടത്. എന്നാല്‍ ഒരു കമ്പനിക്ക് കിട്ടും വിധം ടെൻഡർ നടപടികൾ ഉണ്ടാക്കിയെന്നായിരുന്നു പരാതി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































