തിരുവനന്തപുരം : മാസപ്പടി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്കെതിരെ വിജിലൻസ് അന്വേഷണം വന്നതെന്ന് കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽനാടൻ. ഏത് അന്വേഷണവുമായും താൻ സഹകരിക്കും. രാഷ്ട്രീയമായി പുകമറ സൃഷ്ടിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയമായും നിയമപരമായും നേരിടും. മാസപ്പടി വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് താൻ നൽകിയ പരാതിയിൽ ഇതുവരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയുള്ള വിജിലൻസ് അന്വേഷണത്തിന്റെ നിയമ വശങ്ങൾ പരിശോധിക്കുന്നുണ്ട്. കോടതിയെ സമീപിക്കേണ്ടി വരും. എക്സാലോജിക്കിനെതിരെ ഗുരുതരമായ കണ്ടെത്തലുകൾ വന്നിട്ട് സിപിഐഎം ന്യായീകരിക്കുന്നത് അപഹാസ്യമാണ്. സിപിഐഎം പിണറായി വിജയന് കീഴ്പ്പെട്ടുവെന്നും മാസപ്പടി വിഷയത്തിൽ നിന്നും പിന്നോട്ടില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























