പി.വി.ശ്രീനിജന് എതിരെ വിജിലൻസ് അന്വേഷണം ; സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ 1.90 കോടിയുടെ ക്രമക്കേട് ആരോപണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുന്നത്തുനാട് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ പി.വി.ശ്രീനിജന്‍റെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയില്‍ ക്രമക്കേട് നടന്നെന്ന പരാതിയില്‍ വിജിലന്‍സിന്‍റെ പ്രാഥമികാന്വേഷണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ അവസാന കാലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയിലാണ് പുതിയ സര്‍ക്കാര്‍ വന്നതിനു തൊട്ടുപിന്നാലെ പ്രാഥമികാന്വേഷണം തുടങ്ങിയത്. പൊതുമേഖല സ്ഥാപനത്തിന്‍റെ സിഎസ്ആര്‍ ഫണ്ട് വാങ്ങി നടപ്പാക്കിയ പദ്ധതിയില്‍ ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം. ‘സ്ലേറ്റ്’ എന്ന പേരില്‍ കുന്നത്തുനാട് മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയാണ് വിജിലന്‍സ് അന്വേഷണത്തിന്‍റെ പരിധിയിലേക്ക് വരുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബിപിസിഎല്ലിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു പദ്ധതി നടപ്പാക്കിയത്. സെന്‍റ് തെരേസാസ് വെല്‍ഫെയര്‍ സൊസൈറ്റിയായിരുന്നു നടത്തിപ്പുകാര്‍. ആദ്യ ഘടത്തില്‍ 2023 24 അധ്യയന വര്‍ഷത്തില്‍ തുടങ്ങിയ പദ്ധതിയ്ക്ക് രണ്ടു ഘട്ടങ്ങളിലായി ഒരു കോടി തൊണ്ണൂറു ലക്ഷം രൂപ ബിപിസിഎല്‍ നല്‍കിയെന്ന് പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജെയ്സല്‍ ജബ്ബാര്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകരയിലെ അധ്യാപികമാരുടെ അറസ്റ്റ് : അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക്

0
കോഴിക്കോട്: വടകര അധ്യാപികമാര്‍ പ്രതികളായ ലഹരിക്കേസില്‍ അന്വേഷണം സംസ്ഥാനത്തിന് പുറത്തേയ്ക്ക് വ്യാപിപ്പിക്കാന്‍...

സംഘപരിവാറിൻ്റെ ബുള്‍ഡോസര്‍ ഭരണമുള്ള യുപിയോ ബിഹാറോ അല്ല ഇത് ; അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ച്...

0
കൊച്ചി: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിയെ പിന്തുണച്ചും ആഭ്യന്തര വകുപ്പിനെ...

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ലുലു ഗ്രൂപ്പ് ചെയർമാൻ...

ക്ഷേമപെൻഷൻ വിതരണം ; ഓണത്തിനുശേഷം പുതിയ നടപടിക്രമം നിശ്ചയിക്കും

0
തിരുവനന്തപുരം : ക്ഷേമപെൻഷൻ വീടുകളിലെത്തിച്ചു നൽകുന്നത് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ എതിർപ്പ്...