തീർത്ഥാടകരുടെ ആരോഗ്യത്തിൽ ജാഗ്രത ; പരിശോധന സജീവമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയിൽ എത്തുന്ന തീർത്ഥാടകരുടെ ആരോഗ്യത്തിൽ കരുതലുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾ സജീവം. തീർത്ഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ, പമ്പയിലെയും സന്നിധാനത്തെയും പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകൾ പരിശോധന നടത്തിവരുന്നുണ്ട്. പമ്പയിൽ 328, സന്നിധാനത്ത് 302 എന്നിങ്ങനെയാണ് ഇതുവരെ നടത്തിയ പരിശോധനകൾ. പമ്പയിൽ ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ 6 കോമ്പൗണ്ടിംഗ് നോട്ടീസുകളും 21 റെക്റ്റിഫിക്കേഷൻ നോട്ടിസുകളും നൽകിയിട്ടുണ്ട്.

സന്നിധാനത്ത് 24 സ്ഥാപനങ്ങൾക്ക് റെക്റ്റിഫിക്കേഷൻ നോട്ടീസ് നൽകി. ആറു പരാതികൾ പരിഹരിക്കുകയും നാല് സ്ഥാപനങ്ങളിൽ നിന്നും കോമ്പൗണ്ടിങ് നടപടികൾ വഴി 30,000 രൂപ പിഴയിടാക്കുകയും ചെയ്തു. പമ്പയിലും സന്നിധാനത്തുള്ള ഭക്ഷ്യ സംരംഭകർക്കായി ഫുഡ് ഹാൻഡിങ്ങുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. പ്രാഥമിക ഗുണനിലവാര പരിശോധനയ്ക്കായി പമ്പയിൽ 69, സന്നിധാനത്ത് 62 എന്നിങ്ങനെ ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ ടോൾഫ്രീ നമ്പറുകൾ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...