എറണാകുളം : കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന നടത്തി. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോര്‍പ്പറേഷനിലും മട്ടാഞ്ചേരി സോണല്‍ ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. ഓപ്പറേഷന്‍ നിര്‍മ്മാണ്‍ എന്ന പേരിലാണ് വിജിലന്‍സ് റെയ്ഡ്. കെട്ടിട നികുതി, പെര്‍മിറ്റ്, കടകളിലെ പരിശോധന എന്നിവയില്‍ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
RECENT NEWS
Advertisment