പട്ടികജാതി പദ്ധതികളുടെ നടത്തിപ്പ് : സംസ്ഥാനതലത്തില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ് ഉറപ്പ് വരുത്താന്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധന നടത്തി. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധന സഹായം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, പഠന മുറികളുടെ നിര്‍മ്മാണം തുടങ്ങിയവ അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലേക്കാണ് ”ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍” എന്ന പേരില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ച് കോര്‍പ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസര്‍മാരുടെയും അനുബന്ധ സെക്ഷനുകളിലും ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഒരേ സമയം വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തിയത്.

വിജിലന്‍സ് ഡയറക്ടര്‍ ടി. കെ. വിനോദ് കുമാര്‍ ഐ.പി.എസിന്റെ ഉത്തരവ് പ്രകാരം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഹര്‍ഷിത അത്തല്ലൂരി ഐ.പി.എസിന്റെ മേല്‍നോട്ടത്തില്‍, ഇന്റലിജന്‍സ് വിഭാഗം ചാര്‍ജ്ജ് ഓഫീസറായ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐ.പി.എസിന്റെ നേതൃത്വത്തിലും നടന്ന മിന്നല്‍ പരിശോധനയില്‍ സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളും സംബന്ധിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...