കോന്നി : അമിത ഭാരം കയറ്റി യാത്ര ചെയ്ത ടിപ്പർ ലോറികൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ വിഭാഗം പിടിച്ചെടുത്തു. കോന്നി വകയാറിൽ നടന്ന പരിശോധനയിൽ ആണ് ലോറികൾ പിടികൂടിയത്. രാവിലെ ഏഴരയോടെ ആണ് വകയാർ മ്ലാന്തടത്ത് സംഘം പരിശോധന ആരംഭിക്കുന്നത്. പാറ മടകളിൽ നിന്നും പാറ കയറ്റി എത്തിയ മുപ്പത്തിയാറ് ടിപ്പറുകൾ ആണ് സംഘം പിടിച്ചെടുത്തത്.
കോന്നി കൂടൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന 22 ലോറികളും കോന്നി പോലീസ് സ്റ്റേഷൻ പരിധിയിലെ 14 ലോറികളും സംഘം പിടികൂടി. മോട്ടോർ വാഹന വകുപ്പും സ്ഥലത്ത് എത്തിയിരുന്നു. പിടിച്ചെടുത്ത ലോറികൾ വകയാറിലെ രണ്ട് വെയ്റ്റ് ബ്രിഡ്ജുകളിൽ തൂക്കി തൂക്കം തിട്ടപെടുത്തിയതിന് ശേഷം വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി. തുടർന്ന് ജിയോളജി വിഭാഗത്തിന് കൈമാറുമെന്നും സംഘം അറിയിച്ചു.
പാറമടകളിൽ നിന്നും ലോഡ് കയറ്റി അയക്കുമ്പോൾ ഭാരം കൃത്യമായി നോക്കി വേണം അയക്കുവാൻ എന്നും ഇതിനായുള്ള വെയിറ്റ് ബ്രിഡ്ജുകൾ പാറമടകളിൽ ഉണ്ടായിരിക്കണം എന്നുമാണ് പാറമടയ്ക്ക് ലൈസൻസ് അനുവദിക്കുമ്പോൾ ഉള്ള നിയമം. എന്നാൽ കോന്നി മേഖലയിൽ വിരലിൽ എണ്ണാവുന്ന പാറമടകൾക്ക് മാത്രമാണ് ഈ തരത്തിൽ വെയിറ്റ് ബ്രിഡ്ജുകൾ ഉള്ളത്.
പാറ മടകളിൽ നിന്നും അമിത ഭാരം കയറ്റി അയക്കുന്ന ടിപ്പർ ലോറികൾ കാരണം കോന്നി മണ്ഡലത്തിലെ നിരവധി റോഡുകൾ ആണ് തകർന്നിട്ടുള്ളത്. പന്ത്രണ്ട് ടണ്ണോളം ഭാരം വരുന്ന ടിപ്പർ ലോറികളിൽ ഇതിന്റെ രണ്ട് മടങ്ങ് ഭാരം കയറ്റിയാണ് യാത്ര ചെയ്യുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഡി വൈ എസ് പി ഹരിവിദ്യാധരന്റെ നിർദേശാനുസരണം എസ് ഐ മാരായ രാജീവ്, അഷ്‌റഫ്, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള മൂന്ന് സംഘങ്ങൾ ആയി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































