Sunday, May 19, 2024 8:27 pm

ബീഫ് വിവാദം : പോലീസിന്റെ ഭക്ഷണത്തെക്കുറിച്ച് പറയേണ്ടത് പോലീസെന്ന് എ.വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പോലീസ് അക്കാദമിയുമായി ബന്ധപ്പെട്ട ബീഫ് വിവാദത്തിൽ പോലീസാണ് മറുപടി പറയേണ്ടതെന്ന് എൽഡിഎഫ് കൺവീനർ വിജയരാഘവൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ തീവ്രവാദ പരാമർശത്തോട് മുസ്ലിം ലീഗ് നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിനെ കുറിച്ച് കെ സുരേന്ദ്രന്റെ അഭിപ്രായമല്ല എൽഡിഎഫിനെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബീഫ് കൊടുക്കാനോ കൊടുക്കാതെ ഇരിക്കാനോ പാർട്ടി പറയുന്നില്ല. ബീഫ് കഴിക്കേണ്ടവർക് ബീഫ് കഴിക്കാം എന്നതാണ് നിലപാട്. പോലീസിലെ ഭക്ഷണം സംബന്ധിച്ച് പോലീസ് ആണ് പറയേണ്ടത്. അത് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചു നൽകേണ്ടതാണ്. ഊർജം കിട്ടുന്ന എല്ലാ ഭക്ഷണവും പോലീസിന് നൽകണമെന്നും വിജയരാഘവൻ വിശദീകരിച്ചു. സസ്യാഹാരവും മാംസാഹാരവും എല്ലാം നൽകണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഡിപിഐ ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ മതമൗലികവാദ സംഘടനകളോട് മുസ്ലിം ലീഗ് സഹകരിക്കുന്നുണ്ട്. അത് കേരളത്തിന്റെ മതനിരപേക്ഷതക്ക് യോജിക്കുന്നതല്ലെന്ന നയം സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ്. എസ്‌ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും ഉൾക്കൊള്ളിച്ച സമരം തീവ്ര ഹിന്ദുത്വ വാദികൾക്ക് അവസരം നൽകാനേ ഉപകരിക്കൂ. അതിന് ലീഗിലെ ചിലർ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം ; സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത്...

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

0
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്....

വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു ; ആളപായമില്ല

0
വിഴിഞ്ഞം : വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ പെയിൻ്റ് കടയ്ക്ക് തീപ്പിടിച്ചു. കമ്പ്യൂട്ടർ...

കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍ ; ക്വട്ടേഷൻ സംഘം പിടിയില്‍

0
കല്‍പറ്റ: കൊലപാതകം ഉൾപെടെയുള്ള കേസുകളിൽ പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പിടിയിലായി....