പീഡന പരാതി ; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിലും വിജയ് ബാബു മുൻകൂർ ജാമ്യം തേടിയിരുന്നു. ഇതും ഇന്ന് പരിഗണിക്കും. അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റിയത്.

ഫേസ്ബുക്കിലൂടെ തന്റെ പേര് ആദ്യം വെളിപ്പെടുത്തിയത് ഇരയാണെന്ന് വിജയ് ബാബു ഹർജിയിൽ ആരോപിച്ചു. തനിക്കെതിരെ ബലാത്സംഗ ആരോപണങ്ങളും ഉന്നയിച്ചു. ഈ ആരോപണത്തെ നേരിടുക മാത്രമായിരുന്നു തന്റെ ഭാഗത്തുനിന്നുള്ള ഏക ശ്രമം. ഇരയുടെ പേര് വെളിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.

കഴിഞ്ഞ വർഷം മാർച്ചിൽ വിജയ് ബാബു തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. ഇതേതുടർന്ന് ദുബായിൽ പോയ വിജയ് ബാബു ഹൈക്കോടതി അറസ്റ്റ് സ്റ്റേ ചെയ്തതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. രണ്ട് കേസുകളിലും വിജയ് ബാബുവിന്റെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തിരുന്നു. അറസ്റ്റിന്റെ സ്റ്റേ കാലാവധി ഇന്ന് അവസാനിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...