വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ, നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹര്‍ജി ഹൈക്കോടതി വീണ്ടും മാറ്റി. ഹർജി തിങ്കളാഴ്ചത്തേക്കാണ് മാറ്റിയത്. ഇതോടെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് തിങ്കളാഴ്ച വരെ നീട്ടി. ഇത് രണ്ടാം തവണയാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി മാറ്റുന്നത്. ചൊവ്വാഴ്ചയും വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. എ.ഡി.ജി.പി ക്വാറന്റൈനിലായതിനാൽ വാദങ്ങൾക്ക് സമയം നീട്ടണമെന്ന് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിവെച്ചത്. കഴിഞ്ഞയാഴ്ച വിജയ് ബാബുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു.

വിജയ് ബാബുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഇതോടെയാണ് ദുബായിൽ ഒളിവിൽ കഴിഞ്ഞിരുന്ന വിജയ് ബാബു ഒന്നര മാസത്തിന് ശേഷം കൊച്ചിയിലെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...