Thursday, April 25, 2024 11:55 pm

തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ വിജയം നേടി വിജയ് ഫാന്‍സ് അസോസിയേഷന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാഷ്ട്രീയം സംബന്ധിച്ച് നടന്‍ വിജയ് കനത്ത മൗനം പാലിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഫാന്‍സ് അസോസിയേഷന് തമിഴ്നാട് തദ്ദേശ തെര‌ഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ വിജയം. ഒക്ടോബര്‍ 12 ന് പ്രഖ്യാപിക്കപ്പെട്ട തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഒന്‍പത് ജില്ലകളിലായി 59 ഇടത്ത് ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 6 നും 9 നുമാണ് തമിഴ്നാട്ടിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 27003 പദവികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കാഞ്ചിപുരം, ചെങ്കല്‍‍പ്പേട്ട്, കല്ലകുറിച്ചി, വില്ലുപുരം, റാണിപ്പേട്ട്, തിരുപ്പത്തൂര്‍, തെങ്കാശി, തിരുന്നേല്‍വേലി എന്നിവിടങ്ങളില്‍ എല്ലാം വിജയ് ഫാന്‍സ് വിജയിച്ചിട്ടുണ്ട്. ഇതില്‍ 13 പേര്‍ എതിരാളികള്‍ ഇല്ലാതെയാണ് വിജയിച്ചത് എന്നാണ് ദളപതി വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അറിയിക്കുന്നത്.

46 പേര്‍ക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചതായും ദളപതി വിജയ് മക്കള്‍ ഇയക്കം അറിയിച്ചു. ഒക്ടോബര്‍ ആദ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക നല്‍കാനും പ്രചരണത്തിന് വിജയ് ഫോട്ടോ ഉപയോഗിക്കാനും അനുമതി ലഭിച്ചുവെന്നാണ് വിജയ് ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്. എന്നാല്‍ അടുത്തിടെ രാഷ്ട്രീയ രൂപത്തില്‍ വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുണ്ടാക്കിയ വിജയ് മക്കള്‍ ഇയക്കത്തിനെതിരെ വിജയ് തന്നെ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് അത് പിരിച്ചുവിട്ടിരുന്നു. ഇതില്‍ അച്ഛനും മറ്റ് ഭാരവാഹിക്കള്‍ക്കുമെതിരെ ഹര്‍ജിയും വിജയ് നല്‍കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...

മോദിയെ കണ്ട്​ പ്രകടനപത്രിക വിശദീകരിക്കാൻ ഖാർഗെ ; കത്തയച്ചു

0
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ്​ പ്ര​ക​ട​ന​പ​ത്രി​ക​യെ​ക്കു​റി​ച്ച തെ​റ്റി​ദ്ധാ​ര​ണ മാ​റ്റാ​ൻ ച​ർ​ച്ച​ക്ക്​ സ​മ​യം ചോ​ദി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ (26) അവധി ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിനമായ നാളെ (26)...