എല്ലാ തിരക്കുകളും മാറ്റി വെച്ച് വിജയ് നേരിട്ടെത്തി ; മനോബാലയെ അവസാനം ഒരു നോക്ക് കാണാൻ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നേരിട്ടെത്തി നടൻ വിജയ്. അദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു വിജയ് അന്ത്യാഞ്ജലി അർപ്പിച്ചത്. ലിയോ സിനിമയുടെ ഷൂട്ടിൽ ആയിരുന്നിട്ട് കൂടി തന്റെ തിരക്കുകൾ എല്ലാം മാറ്റിവെച്ചാണ് വിജയ് മനോബാലയെ അവസാനം ഒരു നോക്ക് കാണാനെത്തിയത്. നിരവധി വിജയ് ചിത്രങ്ങളില്‍ മനോബാല പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് ആ ലിസ്റ്റില്‍.

ബിഗില്‍ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. മനോബാലയുമായി വിജയ്ക്ക് വ്യക്തിപരമായി നല്ല അടുപ്പമാണ് ഉണ്ടായിരുന്നത്. നടനായും സംവിധായകനായും ഏറെ രസിപ്പിച്ച മനോബാലയുടെ വിയോഗം തമിഴകം ഏറെ വേദനയോടെയാണ് ഉള്‍ക്കൊണ്ടത്. കരൾ രോഗ ബാധയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മനോബാല മരിച്ചത്. നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിൽ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. തമിഴ്, മലയാളം, തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലായി ഇരുനൂറിൽ അധികം ചിത്രങ്ങളിൽ മനോബാല അഭിനയിച്ചു. നിരവധി താരങ്ങൾ മനോബാലയുള്ള അന്ത്യാഞ്ജലി അർപ്പിക്കാനെത്തുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...