മാസത്തിൽ ഒരിക്കൽ മണ്ഡലത്തിലെത്തും ; വിജയ്‌യുടെ വിചിത്ര പ്രഖാപനത്തിന് കയ്യടിച്ച് ടിവികെ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ ‘വിചിത്ര’ പ്രഖ്യാപനം ചർച്ചയാകുന്നു. മത്സരിച്ച് ജയിച്ചാൽ മണ്ഡലത്തിൽ മാസത്തിലൊരിക്കൽ നേരിട്ടെത്തുമെന്നാണ് വിജയിന്‍റെ പ്രഖ്യാപനം. വലിയ കയ്യടികളോടെയാണ് ടി വി കെ പ്രവർത്തകർ വിജയിന്‍റെ ഈ പ്രഖ്യാപനം ഏറ്റെടുത്തത് എന്നതും വിചിത്രമായി. ടി വി കെയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രകാശനത്തിനിടെയായിരുന്നു വിജയിന്‍റെ ‘മാസത്തിൽ ഒരിക്കൽ’ പ്രഖ്യാപനം. തമിഴ്‌നാടിന് താൻ ആരായാലും മണ്ഡലത്തിലെ ജനങ്ങൾക്ക് വെറുമൊരു എം.എൽ.എ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെരമ്പൂർ, തിരുച്ചി കിഴക്ക് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. തന്‍റെ മണ്ഡലത്തിലെ വോട്ടർമാർക്ക് തന്നെ എളുപ്പത്തിൽ വന്നു കാണാമെന്നും വിജയ് വ്യക്തമാക്കി.

പ്രകടനപത്രികയുടെ ആദ്യ പകർപ്പ് കർഷകന് നൽകിയാണ് പ്രകാശനം ചെയ്തത്. വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 23 ന് എല്ലാ വീടുകൾക്ക് മുന്നിലും ടി വി കെ പാർട്ടിയുടെ ചിഹ്നമായ ‘വിസിൽ’ കോലം വരയ്ക്കണമെന്നും വിജയ് ആഹ്വാനം ചെയ്തു. അതേസമയം വിജയിന്‍റെ മാസത്തിൽ ഒരിക്കൽ മണ്ഡലത്തിലെത്തുമെന്ന പ്രഖ്യാപനത്തെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കിയിട്ടുണ്ട്. ഒരു എം.എൽ.എ മാസത്തിലൊരിക്കലാണോ മണ്ഡലത്തിലെത്തേണ്ടതെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...