ചുങ്കപ്പാറ – ആലപ്രക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചുങ്കപ്പാറ – ആലപ്രക്കാട് റോഡിൽ വഴി വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടാങ്ങൽ പഞ്ചായത്തിലെ ഗ്രാമീണ റോഡുകളിലെല്ലാം വഴി വിളക്ക് പ്രകാശിപ്പിച്ചിട്ടും പ്രധാന പൊതുമരാമത്ത് റോഡായ ചങ്കപ്പാറ – ആലക്കാട് റോഡിനെ അധികൃതർ അവഗണിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. എട്ടും ഒന്‍പതും  വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് വഴി വിളക്കില്ലാത്തത്. മറ്റ് വാർഡുകൾ തുടങ്ങുന്ന ഭാഗങ്ങളിൽ വഴി വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

റബർ തോട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ സന്ധ്യ ആകുമ്പോൾ തന്നെ ഇരുട്ടിൽ മൂടുന്ന അവസ്ഥയാണ്. വഞ്ചികപ്പാറ, ആലക്കോട് പ്രദേശങ്ങളിലേക്കുള്ള നിരവധി കാൽനടയാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും കുറുക്കന്റെയും ശല്യം പ്രദേശത്ത് ഏറി വരുകയാണ്. ഇവിടെ വഴിവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധിയുടെയും ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...