അച്ഛനായി അഭിനയിച്ചു , കൃതി ഷെട്ടിക്കൊപ്പം ഇനി നായകനായി അഭിനയിക്കില്ല : വിജയ് സേതുപതി

For full experience, Download our mobile application:
Get it on Google Play

ഉപ്പെണ്ണ എന്ന ചിത്രത്തിന് ശേഷം ശേഷം നടി കൃതി ഷെട്ടിക്കൊപ്പം ഇതുവരെ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഒരു വർഷം മുമ്പ് നൽകിയ ഒരു തെലങ്കു ചാനലിന് നൽകിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.  കൃതിയുടെ അച്ഛനായി അഭിനയിച്ച ശേഷം നായകനായി വേഷമിടാൻ ബുദ്ധിമുട്ടുണ്ട് എന്നാണ് സേതുപതി പറയുന്നത്. കൃതിയുടെ അച്ഛനായി തെലുങ്ക് ചിത്രമായ ഉപ്പെണ്ണയിൽ ഞാനൊരു വേഷം ചെയ്തിരുന്നു. അതിന്റെ വിജയത്തിനു ശേഷം ഒരു തമിഴ് ചിത്രത്തിൽ ഒപ്പുവച്ചു. തെലുങ്ക് ചിത്രത്തിൽ അച്ഛനായി അഭിനയിച്ച കാര്യം അണിയറ പ്രവർത്തകരോട് പറഞ്ഞു.

അവരുമായി റൊമാന്റിക്കായി അഭിനയിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ട് നായികയെ മാറ്റണമെന്നായിരുന്നു സേതുപതിയുടെ വാക്കുകൾ. ഉപ്പെണ്ണയിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുകയാണ്. ഞങ്ങൾക്കിടയിലുള്ള ഒരു രംഗമാണ്. കൃതി ഷെട്ടി ആകെ ആശയക്കുഴപ്പത്തിലായി നിൽക്കുന്നത് ഞാൻ കണ്ടു. നിങ്ങളുടെ പ്രായമുള്ള ഒരു മകൻ എനിക്കുണ്ട് നിങ്ങൾ എനിക്ക് മകളെപ്പോലെയാണ് എന്നു പറഞ്ഞ് ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. ഒരു ഭയവും കൂടാതെ അഭിനയിക്കൂ എന്നും പറഞ്ഞു. കൃതി എനിക്ക് മകളെപ്പോലെയാണ്. അവരെ നായികയായി സങ്കൽപ്പിക്കാൻ പോലുമെനിക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...