കളഞ്ഞു കിട്ടിയ തുക ഉടമയ്ക്ക് തിരികെ നല്‍കി വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന വിജയമ്മ

For full experience, Download our mobile application:
Get it on Google Play

റാന്നി: കഷ്ടപ്പാടിനിടയിലും വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ തുക തിരികെ നല്‍കാന്‍ കാട്ടിയ വീട്ടമ്മയുടെ നന്മ മനസിന് കൈയ്യടിക്കുകയാണ് വെച്ചൂച്ചിറക്കാര്‍. വെച്ചൂച്ചിറയില്‍ ലോട്ടറി കച്ചവടം നടത്തുന്ന അമ്മുവെന്ന വിജയമ്മയാണ് കളഞ്ഞു കിട്ടിയ തുക പോലീസിന്‍റെ സാന്നിധ്യത്തില്‍ ഉടമയ്ക്ക് തിരികെ നല്‍കിയത്. മണ്ണടിശാല സ്വദേശി അനിൽ കുമാറിന്‍റെ അമ്പതിനായിരം രൂപയാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ജില്ലാ സഹകരണ ബാങ്കിൽ ലോൺ അടക്കാനായി കൊണ്ടുവന്നപ്പോളാണ് വെച്ചൂചിറയിൽ വെച്ചു ഇന്നലെ രാവിലെ പത്തു മണിയോടെ പണം നഷ്ടപെട്ടത്. വിജയമ്മക്ക് ഈ തുക കളഞ്ഞു കിട്ടുകയും അവർ അത് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിൽ ഏല്‍പ്പിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ടെന്നു കാട്ടി അനില്‍കുമാർ പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തമായി വീടില്ലാതെ ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും കളഞ്ഞു കിട്ടിയ പൈസ തിരിച്ചു നൽകാന്‍ കാണിച്ച സത്യസന്ധതയ്ക്ക് കൈയ്യടിക്കുകയാണ് നാട്ടുകാര്‍. വെച്ചൂച്ചിറ പോലീസ് എസ്.എച്ച്.ഒ ആര്‍ സുരേഷ്, എസ്.ഐ സായിസേനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അനില്‍കുമാറിന് വിജയമ്മ പണം തിരികെ നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...