അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ വരുന്നത് ; കെ.സുധാകരന് മറുപടിയുമായി വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വാതന്ത്ര്യദിന ആഘോഷത്തെ പരിഹസിച്ച കെ.സുധാകരന് മറുപടിയുമായി സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. ‘കെ.സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങളെകുറിച്ചോ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെകുറിച്ചോ ഉള്ള അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ വരുന്നതെന്ന് വിജയരാഘവന്‍ തുറന്നടിച്ചു.

ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അഭിമാനം കൊണ്ടവരാണ് കമ്മ്യൂണിസ്റ്റുക്കാർ. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള നിങ്ങളുടെ സമീപനമല്ല ഞങ്ങളുടെ പാർട്ടിയ്ക്ക് ഉള്ളതെന്നും കമ്മ്യൂണിസ്റ്റുകാര്‍ എല്ലാകാലത്തും സ്വാതന്ത്ര്യസമര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണെന്നും രാഘവൻ ചൂണ്ടി കാണിച്ചു.

രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആദ്യത്തെ സ്വാതന്ത്ര്യദിനം ആചരിക്കുകയാണെന്നും, സമസ്താപരാധങ്ങളും ക്ഷമിക്കണമേയെന്ന് ഇന്ത്യക്കാരുടെ മുമ്പില്‍ തൊഴുത് പറയുന്നതിന് തുല്യമാണെന്നുമാണ് സുധാകരന്‍ പരിഹസിച്ചത്. ആഗസ്റ്റ് 15 നെ ആപത്ത് 15 എന്ന് പ്രചരിപ്പിച്ചവരാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയില്ലെന്നവര്‍ സഖാക്കളെ പറഞ്ഞ് പഠിപ്പിച്ചുവെന്നും സുധാകരന് ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...