വിജയ് ബാബുവിനെ പോലീസ് ഇന്നും ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പോലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒന്‍പത് മണിക്ക് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പത്ത് മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. അസി.കമ്മിഷണര്‍ വൈ.നിസാമുദ്ദിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് വിജയ് ബാബു പോലീസിന് മൊഴി നല്‍കിയത്.

എന്നാല്‍ വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. പീഡനം നടന്ന ദിവസം ആഡംബര ഹോട്ടലിലുണ്ടായിരുന്ന പ്രമുഖ ഗായകന്‍, ഭാര്യ എന്നിവരെ സാക്ഷികളാക്കി മൊഴിയെടുത്തേക്കും. അതേസമയം നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ വിശ്വാസമുണ്ടെന്നും, പോലീസുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും വിജയ് ബാബു ഇന്നലെ പറഞ്ഞിരുന്നു. 39 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച്‌ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ദുബായില്‍ നിന്ന് നടന്‍ കൊച്ചിയിലെത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ച്‌ ഏപ്രില്‍ 22നാണ് നടി പോലീസില്‍ പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...