വിജയിയുടെ അവസാന സിനിമ ; കാത്തിരുന്ന ആ പ്രഖ്യാപനം എത്തി

For full experience, Download our mobile application:
Get it on Google Play

തമിഴ് സൂപ്പര്‍താരം  വിജയിയുടെ രാഷ്ട്രീയ പ്രഖ്യാപനം അദ്ദേഹത്തിന്‍റെ ആരാധകരെ സംബന്ധിച്ച് നിരാശ പകരുന്ന ഒന്ന് കൂടി ആയിരുന്നു. സിനിമാജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ അന്ന് അദ്ദേഹം അറിയിച്ചത്. അതിന് ശേഷമെത്തിയ റിലീസ് ആണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം). ഗോട്ടിന് ശേഷം ഒരേയൊരു ചിത്രം മാത്രമേ വിജയ് ചെയ്യൂ എന്നാണ് നിലവില്‍ കോളിവുഡില്‍ പറയപ്പെടുന്ന കാര്യം. വിജയിയുടെ കരിയറിലെ 69-ാം ചിത്രവുമായിരിക്കും അത്. ഇപ്പോഴിതാ ആ ചിത്രം സംബന്ധിച്ച ആദ്യ ഒഫിഷ്യല്‍ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് 5 മണിക്ക് ഉണ്ടാവും എന്നതാണ് അത്. നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. കന്നഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് സിനിമയിലെ ഇവരുടെ ആദ്യ പ്രൊഡക്ഷനുമാണ് ഇത്. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്‍റെ സംവിധായകന്‍ എന്നാണ് അറിയുന്നത്. തീരന്‍ അധികാരം ഒന്‍ട്ര്, വലിമൈ, തുനിവ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിനോദ്. അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും സംഗീത സംവിധായകന്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം ; തിരുവനന്തപുരം – എറണാകുളം സർവീസ്...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം....

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...