ഗുണ്ടാത്തലവന്‍ വികാസ് ദുബെയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 2.5 ലക്ഷം

For full experience, Download our mobile application:
Get it on Google Play

ലക്നൗ: ഗുണ്ടാത്തലവന്‍ വികാസ് ദുബെയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്കുള്ള പ്രതിഫലത്തുക ഇരട്ടിയില്‍ കൂടുതലാക്കി പോലീസ്. കാണ്‍പൂരില്‍ ഒരു റെയ്ഡിനിടെ എട്ട് പോലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതിയാണ് വികാസ്. ഇയാളെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപയായിരുന്നു നേരത്തെ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് രണ്ടരലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഒരു ഡി‌എസ്‌പി ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാണ്‍പുര്‍ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍വെച്ച്‌ വെടിവെച്ചു കൊന്നത്. വെടിവെയ്പ്പില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാന്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി ബിക്രു ഗ്രാമത്തില്‍ പ്രവേശിച്ച പോലീസ് സംഘത്തിനുനേരെയാണ് മേല്‍ക്കൂരയില്‍ നിന്ന് ആക്രമണമുണ്ടായത്. സംഭവത്തിനുശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. മരിച്ചവരില്‍ നിന്നും പരിക്കേറ്റ പോലീസുകാരില്‍ നിന്നും അക്രമികള്‍ ആയുധങ്ങളും തട്ടിയെടുത്തിരുന്നു.

നാല്‍പ്പതോളം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള പോലീസുകാര്‍ക്കൊപ്പം പ്രത്യേക ദൗത്യസംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. സംസ്ഥാനത്തെ സുപ്രധാന നഗരങ്ങളിലെല്ലാം ദുബെയുടെ പോസ്റ്ററുകളും പതിപ്പിച്ചിട്ടുണ്ട്. റെയ്ഡ് വിവരം ദുബെയ്ക്ക് ചോര്‍ത്തിക്കൊടുത്തുവെന്നാരോപിച്ച്‌ മൂന്ന് പോലീസ് ഉദ്യോഗസ്ഥരും സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. പോലീസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന വിവരം നേരത്തെ പിടിയിലായ ഗുണ്ടാസംഘത്തിലെ ഒരംഗം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...