വികാസ്‌ ദു​ബെ​യെ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​യി​ല്‍​നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേയ്​ക്ക് കൊ​ണ്ടു​വ​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

കാ​ണ്‍​പു​ര്‍ : കൊ​ടും​കു​റ്റ​വാ​ളി വി​കാസ് ദു​ബെ​യെ മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​യി​ല്‍​നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്. ദു​ബെ​യെ കൊ​ണ്ടു​വ​ന്ന വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ച്ച കോ​ണ്‍​സ്റ്റ​ബി​ളി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹം കാ​ണ്‍‌​പു​രി​ലെ ജി​എ​സ്‌വി​എം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഈ ​വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് നാ​ല് പോ​ലീ​സു​കാ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ദു​ബെ​യു​മാ​യി ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച‍െ​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് ദു​ബെ​യെ വെ​ടി​വെച്ചു കൊ​ന്ന​ത്. വാ​ഹ​നം മ​റി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ദു​ബെ​യെ വെ​ടി​വെച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. ഏ​റ്റു​മു​ട്ട​ല്‍ സം​ബ​ന്ധി​ച്ച്‌ പോ​ലീ​സ് ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ട്.

വി​കാ​സ് ദു​ബെ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ പു​ല​ര്‍​ച്ചെ നാ​ലി​നു ടോ​ള്‍ പ്ലാ​സ​യി​ലെ വീ​ഡി​യോ​യി​ല്‍ കാ​ണു​ന്ന​ത് ദു​ബെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ഇ​രി​ക്കു​ന്ന​താ​ണ്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​ന​ത്തി​ലേ​ക്കു ദു​ബെ​യെ മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...