പീരുമേട് : കേന്ദ്രസർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച വികസിത് ഭാരത് സങ്കൽപ്പ് യാത്ര തേയില തോട്ട മേഖലയായ പീരുമേട് പഞ്ചായത്തിലെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പീരുമേട് ശാഖയുടെ
നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പീരുമേട് എ.ബി.ജി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ജില്ലാ ലീഡ് ബാങ്ക് മാനേജർ ജോസ് ജോർജ്ജ് വളവി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തൊടുപുഴ റീജിയണൽ ബിസിനസ് ഓഫീസർ ഗ്രീഷ്മ റിച്ചാർഡ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പീരുമേട് ശാഖാ മാനേജർ നിഥിൻ. എസ്. നാഥ് , കൃഷി വിജ്ഞാൻ കേന്ദ്രയിലെ ശാസ്ത്രജ്ഞൻ ഡോ. സുധാകർ സൗന്ദരാജ് , ടീ ബോർഡ് പീരുമേട് ഡവലപ്മെന്റ് ഓഫീസർ എം.ബി.രമ്യ , പീരുമേട് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശശികല ശശി, കൃഷി ഓഫീസർ മണികണ്ഠൻ, പോസ്റ്റ് മാസ്റ്റർ ഗിന്നസ് മാടസ്വാമി, ഗോകുൽ ഗോപി, ഗിന്നസ് സുനിൽ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതി മുഖേന അർഹരായ ആറ് പേർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ വിതരണം ചെയ്തു. കാർഷിക മേഖലയില്‍ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോണ്‍ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് ജോഷി മഹാത്മ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. പങ്കെടുത്ത എല്ലാവരും വികസിത് സങ്കൽപ്പ് പ്രതിജ്ഞയെടുത്തു. വിവിധ കേന്ദ്ര പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്ന പ്രത്യേക വാഹനത്തിലെ വീഡിയോ പ്രദർശനം ഏറെ ശ്രദ്ധേയമായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.