കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ കടുത്ത പ്രതിസന്ധി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിലും കടുത്ത സാമ്പത്തിക പ്രതിസന്ധി. ഒരു വര്‍ഷമായി അംഗങ്ങൾക്ക് പെൻഷൻ നൽകിയില്ല. ഈ ഇനത്തിൽ മാത്രം 720 കോടി രൂപ ബോര്‍ഡ് നൽകാനുണ്ട്. 361100 തൊഴിലാളികളാണ് ക്ഷേമനിധി ബോര്‍ഡിൽ പെൻഷൻ ലഭിക്കേണ്ടവര്‍. ഒന്നര വര്‍ഷം മുൻപാണ് ബോര്‍ഡിൽ പുതിയ ക്ഷേമപെൻഷൻ അപേക്ഷ തീര്‍പ്പാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി അംഗങ്ങൾക്ക് പെൻഷൻ കിട്ടിയത്. ക്രിസ്മസ്- പുതുവൽസരത്തിന്റെ ഭാഗമായി ഒരു മാസത്തെ പെൻഷൻ ജനുവരിയിൽ നൽകിയതൊഴിച്ചാൽ തൊഴിലാളികളെ കയ്യൊഴിയുകയാണ് ബോർഡ്. 22 ലക്ഷം ക്ഷേമനിധി അംഗങ്ങൾ മാസം 50 രൂപ അടച്ചിട്ടും ആനുകൂല്യങ്ങൾ മുടങ്ങിയ സ്ഥിതിയാണ്. നവംബർ 30 വരെ പെൻഷൻ ഇനത്തിൽ മാത്രം 600 കോടി രൂപ നൽകാനുണ്ടെന്നാണ് കണക്ക്. മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുമ്പോൾ കൂടിശ്ശിക അതിലുമേറെയാകും. 19747 പേർക്ക് അംശാദായം തിരിച്ച് നൽകാനുണ്ട്. ഇതിനു മാത്രം 11.20 കോടി രൂപ നൽകാനുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറഞ്ഞ് കൈ കഴുകുകയാണ് ബോർഡ് ചെയ്യുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...